AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: കുടയെടുത്തോണേ, മഴ പോയിട്ടില്ല, അലർട്ട് ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. കൂടാതെ, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Kerala Weather Update: കുടയെടുത്തോണേ, മഴ പോയിട്ടില്ല, അലർട്ട് ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Jan 2026 | 06:37 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. വരണ്ട കാലാവസ്ഥയ്ക്ക് അറുതിവരുത്തി ഇന്ന് മുതൽ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ​അടുത്ത മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച മുഴുവൻ ജില്ലകളിലും നേരിയ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

മഴ മുന്നറിയിപ്പ്

 

ജനുവരി 24: ​ഗ്രീൻ അല‍ർട്ട് – പത്തനംതിട്ട, ഇടുക്കി

ജനുവി 25: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ജനുവരി 26: എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

ജനുവരി 27: ​ഗ്രീൻ അലർട്ട് – കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്

 

ജനുവരിയിലെ കണക്കുകൾ പ്രകാരം കേരളത്തിൽ പെയ്‌ത മഴയുടെ അളവിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷത്തിൽ വലിയ കുറവുണ്ടായതയി കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും പല ജില്ലകളിലും ഇത്തവണ ലഭിച്ചില്ല.

ALSO READ: ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ എത്തുന്നു

ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. കൂടാതെ, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിതമായി വർധിക്കുന്ന താപനിലയുടെ ഫലമായി എൽ നിനോ പ്രതിഭാസം രൂപപ്പെടാനും സാധ്യതയുണ്ട്.  സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ.