Rahul Mamkootathil : മുൻകൂർ ജാമ്യമില്ല, രണ്ട് തീരുമാനങ്ങൾ കോടതിയിൽ നിന്ന്: മാങ്കൂട്ടത്തിലിന് തിരിച്ചടി
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ ഒടുവിൽ കോടതി തന്നെ തീരുമാനം എടുത്തിരിക്കുകയാണ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് സംബന്ധിച്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് കോടതി. മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടാണ് കോടതി ഉത്തരവ്, അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ഹർജിയിലുമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻ കോടതി വിധി പറഞ്ഞത്. അറസ്റ്റിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനിടയിൽ തുടർച്ചയായുള്ള ആരോപണങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ രാഹുലിനെ പുറത്താക്കാൻ കെപിസിസി ഹൈക്കമാൻ്റിനോട് ശുപാർശ ചെയ്തിട്ടുണ്ട്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ പുറത്താക്കി.
അതേസമയം 23-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രാഹുലിനെതിരെ ക്രൈംബ്രാഞ്ച് മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തു. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിന് ഇ-മെയില് വഴിയാൻ് അതിജീവിത പരാതി നൽകിയത്. ഇത് പോലീസിന് കൈമാറുകയായിരുന്നു. കേസിൽ പരാതി സ്വീകരിച്ചതായും ഇ-മെയിൽ മുഖേന ക്രൈംബ്രാഞ്ച് പരാതി സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ലൈംഗീക പീഡന പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത്. ആദ്യ പരാതിയിലെ മുൻകൂർ ജാമ്യമാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
രാജിവെക്കുന്നതാണ് നല്ലത്
രാഹുൽ രാജിവെക്കുന്നതാണ് നല്ലതെന്ന് കെപിസിസ പ്രസിഡൻ്റ് സണ്ണിജോസഫ് പറഞ്ഞു. നേരത്തെ തന്നെ പരാതിയിൽ നടപടിക്ക് ശുപാർശയുണ്ടായിരുന്നു എഐസിസിയുടെ തീരുമാനത്തിനായി കാത്തു നിന്നതാണെന്നും അദ്ദേഹം പറഞ്ഞു.