AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rahul Mamkootathil: രാഹുലിന് മാങ്കൂട്ടത്തിലിന് ആശ്വാസമോ അതോ?; ആദ്യ കേസിലെ ഹൈക്കോടതി വിധി ഇന്ന്, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Rahul Mamkootathil First Case Bail Plea: യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയെന്നാണ് പ്രോസിക്യൂഷൻ വാദം. നിരവധി പെൺകുട്ടികളെ രാഹുൽ ഇത്തരത്തിൽ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്.

Rahul Mamkootathil: രാഹുലിന് മാങ്കൂട്ടത്തിലിന് ആശ്വാസമോ അതോ?; ആദ്യ കേസിലെ ഹൈക്കോടതി വിധി ഇന്ന്, ഉറ്റുനോക്കി രാഷ്ട്രീയ കേരളം
Rahul Mamkoottathil Image Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 12 Feb 2026 | 07:16 AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിന്മേൽ ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്നത്തെ കോടതി വിധി. രാഹുലിൻ്റെ ജാമ്യത്തെ ശക്തമായാണ് പ്രോസിക്യൂഷനും പരാതിക്കാരിയും കോടതിയിൽ എതിർത്തത്.

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതിയെന്നാണ് പ്രോസിക്യൂഷൻ വാദം. നിരവധി പെൺകുട്ടികളെ രാഹുൽ ഇത്തരത്തിൽ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. കൂടാതെ രാഹുലിന് ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.

ALSO READ: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിന് ജാമ്യം

അതേസമയം, തനിക്കെതിരെയുള്ള കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നിലപാട്. നിയമപരമായി കേസിനെ നേരിടുമെന്നും താൻ നിരപരാധിയാണെന്നും അദ്ദേഹം നേരത്തെ തന്നെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുൻപ് ഈ ഹർജി പരിഗണിക്കവേ കോടതി നടത്തിയ ചില പരാമർശങ്ങൾ രാഹുലിന് അനുകൂലമായ സൂചനയായാണ് കണക്കാക്കുന്നത്.

പരാതിക്കാരിയുടെ മൊഴി പരിശോധിക്കുമ്പോൾ പ്രഥമദൃഷ്ട്യാ ബലാത്സംഗം നടന്നതായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. വിവാഹിതയായ ഒരു യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമ്മികമായും തെറ്റല്ല എന്നതിനാൽ, ആ കാരണത്താൽ മാത്രം പ്രതിക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്ന് കേസുകളിൽ രണ്ടാമത്തെയും മൂന്നാമത്തെയും കേസുകളിൽ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ തന്നെ, ആദ്യ കേസിലെ മുൻകൂർ ജാമ്യഹർജിയിലെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിൻ്റെ കൂടി പോരാട്ടമാണ്. ഈ കേസിൽ ജാമ്യം ലഭിച്ചാൽ രാഹുലിനെതിരായ നിലവിലെ അറസ്റ്റ് ഭീഷണി ഒഴിയും.

Follow Us