Rahul Mamkoottathi: രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം; സർക്കാർ അപ്പീലിൽ വാദം മാറ്റി
Rahul Mamkootathil's Anticipatory Bail Plea: സർക്കാർ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്.
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് താൽകാലിക ആശ്വാസം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് വിശദമായ വാദം കേൾക്കും. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റിന് വിലക്കുണ്ട്.
അതേസമയം, രണ്ടാമത്തെ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. സർക്കാർ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്.
നിലവിൽ പത്തനംതിട്ടയിലെ അടൂരിലുള്ള വീട്ടിലാണ് രാഹുൽ ഉള്ളത്. രാഹുലിന്റെ നീക്കം പോലീസ് നിരീക്ഷിക്കുന്നുണ്ട്. ബലാത്സംഗക്കേസിൽ ഹൈക്കോടതി വിധി കാത്തുനിൽക്കുകയായിരുന്നു അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുമുണ്ടായിരുന്നു.
ALSO READ: രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരില്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയിരുന്നു. സ്കൂട്ടറില്‍ പോയ രാഹുലിനെ പിന്നാലെ പോലീസും പാഞ്ഞു. എന്നാൽ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുന്നത് വരെ എംഎൽഎയെ ചോദ്യം ചെയ്യില്ലെന്നാണ് വിവരം.
പാലക്കാട് മണ്ഡലത്തിലേക്ക് ഇന്ന് തന്നെ തിരിക്കുമെന്നാണ് രാഹുൽ പ്രതികരിച്ചിരുന്നു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിൽ കൂട്ടിച്ചേർത്തു.