പെൺസുഹൃത്തിനോട് അശ്ലീല പരാമർശം; ആൺ സുഹൃത്ത് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു
ഭയന്നുപോയ പെൺകുട്ടി ഉടൻ തന്നെ തന്റെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയും....
കോട്ടയം: ചങ്ങനാശ്ശേരിയിൽ പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയതിന് യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആണ് സുഹൃത്ത്. ചങ്ങനാശ്ശേരി സ്വദേശിയായ വിഷ്ണുവിനാണ് പരിക്കേറ്റത്. 27 വയസ്സായിരുന്നു. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു മോശമായി സംസാരിച്ചത്. അതേസമയം ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ അവിടെ എത്തിയ വിഷ്ണു പെൺകുട്ടിക്കെതിരെ അശ്ലീല ചുവയുള്ള പദപ്രയോഗം നടത്തി. ഭയന്നുപോയ പെൺകുട്ടി ഉടൻ തന്നെ തന്റെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരം അറിയിക്കുകയും സ്ഥലത്ത് എത്തിയ പെൺകുട്ടിയുടെ ആൻസർ വിഷ്ണുമായ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെൺകുട്ടിയുടെ ആക്രമിക്കാനുള്ള ശ്രമം നടത്തി. ചങ്ങര പിടിച്ചു വാങ്ങി പെൺകുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. പിന്നാലെ പോലീസും നാട്ടുകാരും എത്തിയാണ് ഇരുവരെയും മാറ്റിയത്. അതിനിടെ പെൺകുട്ടിയുടെ ആ സുഹൃത്തിനോട് കാണിച്ചു തരാം എന്നും നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. കൂട്ടരെയും സ്റ്റേഷനിലേക്ക് പിന്നീട് വിളിച്ചു വരുത്തുകയും ചെയ്തു.