Rahul Mamkoottathil: ‘പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല, ആരോപണം എനിക്കെതിരെയാണെന്ന് കരുതുന്നില്ല, ആരും എന്റെ പേര് പറഞ്ഞിട്ടില്ല’; രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkoottathil Response to Allegations: ആരോപണം തനിക്കെതിരെയാണെന്ന് കരുതില്ലെന്ന് രാഹുൽ. ആരോപണം ഉന്നയിച്ച യുവനടി തൻറെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ആരോപണം തനിക്കെതിരെയാണെന്ന് കരുതില്ലെന്ന് രാഹുൽ. ആരോപണം ഉന്നയിച്ച യുവനടി തൻറെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൻറെ നേതൃത്വവുമായി ബന്ധപ്പെട്ട ആരും ഈ നിമിഷം വരെ തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.
കഴിഞ്ഞ ദിവസം യുവ നടി ഒരു യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും തന്നെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഇപ്പോഴും അവർ തന്റെ അടുത്ത സുഹൃത്താണ്. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു; പടിയിറക്കം നാണംകെട്ട്
ഓഡിയോ സന്ദേശങ്ങൾ വ്യാജമായി നിർമിക്കുന്ന കാലമാണിതെന്നും പരാതി വന്നാൽ നിയമപരമായി തന്നെ നേരിടുമെന്നും രാഹുൽ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും അദ്ദേഹം തള്ളി. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നാണ് രാഹുൽ പ്രതികരിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. തെറ്റ് ചെയ്തത് കൊണ്ടല്ല രാജി എന്നും പ്രവർത്തകരുടെ ബുദ്ധിമുട്ട് മാനിച്ചു കൊണ്ടാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.