Baby elephant Video : എനിക്കും സ്കൂളിൽ പഠിക്കണം, വയനാട്ടിലെ സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടിയുടെ വൈറൽ വീഡിയോ
Baby elephant accidentally visits government primary school in Chekadi : ആകാംക്ഷയോടെ സ്കൂൾ വളപ്പിൽ ചുറ്റിക്കറങ്ങി നടക്കുന്ന ആ കുട്ടി കുറുമ്പന്റെ ദൃശ്യങ്ങൾ വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
വയനാട്: കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരം ഒരു കുറുമ്പനായ ആന കുട്ടിയാണ്. വയനാട് ജില്ലയിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന ചേകാടി സർക്കാർ എൽ പി സ്കൂളിലാണ് പ്രതീക്ഷിതമായി ആനക്കുട്ടി എത്തിയതും വൈറലായതും. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള ഒരു പ്രദേശമാണിത്. ആകാംക്ഷയോടെ സ്കൂൾ വളപ്പിൽ ചുറ്റിക്കറങ്ങി നടക്കുന്ന ആ കുട്ടി കുറുമ്പന്റെ ദൃശ്യങ്ങൾ വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
View this post on Instagram
അടഞ്ഞു കിടക്കുന്ന വാതിലിലൂടെ സ്കൂളിന് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ ഉണ്ട്. പ്രീ പ്രൈമറി വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 115 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നതെന്ന് ഓൺ മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഒരേ ഏക്കറിൽ പരന്നുകിടക്കുന്ന ഈ സ്കൂൾ വളപ്പിൽ സന്ധ്യയായാൽ കാട്ടാനകൾ വരുന്നത് സാധാരണയാണെങ്കിലും പകൽ സമയത്ത് ഇത്ര അടുത്ത് വരുന്നത് അത്യപൂർവ്വമാണ്.
@hashtag wayanad എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങൾ എത്തിയത്. നിരവധി പേരാണ് ആനക്കുട്ടിയുടെ കുറുമ്പിനെ പറ്റിയും സൗന്ദര്യത്തെപ്പറ്റിയും അഭിപ്രായങ്ങൾ പറഞ്ഞ് എത്തിയത്. സ്കൂളിൽ അഡ്മിഷൻ എടുക്കാനെത്തിയതാണോ എന്നും ടിസി വാങ്ങിയോ എന്നുമെല്ലാം പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടു.