Rahul Mamkootathil: ‘ഹൂ കെയേഴ്‌സ്! മുഖമില്ലാത്തവര്‍ പറയുന്നത് ആര് ശ്രദ്ധിക്കുന്നു, ഓരോ മാസവും ഓരോ കാര്യങ്ങള്‍’
Rahul Mamkootathi; Reacts To The Hate Comments Against Him: മുഖമില്ലാത്തവര്‍ പറയുന്ന കാര്യങ്ങള്‍ ആരാണ് ശ്രദ്ധിക്കുന്നത്. തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ വരുന്നത് പതിവാണ്. ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകള്‍ തന്നോടൊപ്പം ചേര്‍ത്ത് പറയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു തരത്തിലുള്ള ആരോപണങ്ങളും തന്നെ ബാധിക്കില്ലെന്ന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖമില്ലാത്തവര്‍ പറയുന്ന കാര്യങ്ങള്‍ ആരാണ് ശ്രദ്ധിക്കുന്നത്. തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ വരുന്നത് പതിവാണ്. ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകള്‍ തന്നോടൊപ്പം ചേര്‍ത്ത് പറയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് ഈ പറയുന്നവര്‍ക്ക് അറിവുണ്ടോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. മുഖമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര കാലമായി നടക്കുന്നു. ഓരോ മാസവും ഓരോ കാര്യങ്ങളാണ് പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആര്‍ക്കും ആരെ കുറിച്ചും എന്തും പറയാം എന്ന അവസ്ഥയിലേക്ക് എത്തി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യും. ഇതൊന്നും നന്നാകില്ലെന്ന് സിപിഎം മനസിലാക്കിയാല്‍ കൊള്ളാമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
മുഖമില്ലാത്ത ആളുകളുടെ ആക്രമണങ്ങളെ താന്‍ എന്തിന് അഭിമുഖീകരിക്കണം. നിയമപരമായി പോകാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ അവര്‍ അത്തരത്തില്‍ പോകട്ടെ. അതല്ലേ മാന്യത. താനും തന്റെ മണ്ഡലത്തിലുള്ളവരും ഇത്തരം ആക്രമണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.