AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Diversion: ആലപ്പുഴ വഴിയുള്ള ചില ട്രെയിനുകൾ നാളെ മുതൽ വഴിതിരിച്ചു വിടും; താൽക്കാലിക സ്റ്റോപ്പുകൾ ഏതെല്ലാം

Train Diversion Updation: അമ്പലപ്പുഴ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലപ്പുഴ വഴിപോകുന്ന ചില ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാവേലി എക്സ്പ്രസ് ചില ദിവസങ്ങളിൽ 20 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.

Train Diversion: ആലപ്പുഴ വഴിയുള്ള ചില ട്രെയിനുകൾ നാളെ മുതൽ വഴിതിരിച്ചു വിടും; താൽക്കാലിക സ്റ്റോപ്പുകൾ ഏതെല്ലാം
ട്രെയിൻ
neethu-vijayan
Neethu Vijayan | Published: 02 Jul 2024 11:38 AM

ആലപ്പുഴ: തീരദേശ പാതയിൽ അമ്പലപ്പുഴ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലപ്പുഴ വഴിപോകുന്ന ചില ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുന്നത്. മാവേലി എക്സ്പ്രസ് ചില ദിവസങ്ങളിൽ 20 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.

ALSO READ: യാത്രാതിരക്ക് കുറയുമോ…?; ഷൊർണൂർ – കണ്ണൂർ പാസഞ്ചർ സർവീസ് ഇന്നു മുതൽ

വഴി‌ തിരിച്ചുവിടുന്ന ട്രെയിനുകളുടെ സമയം

ജൂൺ മൂന്ന് ബുധനാഴ്ച മുതൽ 15 തിങ്കളാഴ്ച വരെയാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുക. ഗുരുവായൂരിൽ നിന്ന് രാത്രി 11:15ന് പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്‌മോർ (16128) എക്സ്പ്രസ് ജൂൺ മൂന്ന്, നാല്, എട്ട്, 10, 11, 15 തീയതികളിലാണ് കോട്ടയം വഴി സർവീസ് നടത്തും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾക്ക് പകരമായി കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിക്കുന്നതാണ്.

കൊച്ചുവേളിയിൽ നിന്ന് രാത്രി 9:25ന് പുറപ്പെടുന്ന കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് (16355) ജൂൺ നാല്, ആറ്, 11, 13 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടുന്നതാണ്. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്ക് പരകം കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് ഉണ്ടാകുന്നതാണ്.

മംഗളൂരു സെൻട്രലിൽ നിന്ന് വൈകിട്ട് 5:30ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) മൂന്ന്, നാല്, എട്ട്, 10, 11, 15 തീയതികളിൽ 20 മിനിറ്റ് വൈകി ഓടുന്നതാണ്. ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ വൈകുന്നത്.