Malappuram Drown Death: മലപ്പുറത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ച നിലയിൽ
Malappuram Drown Death Mother and Children: ഒരാളുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് പരിശോധന നടത്തി മറ്റുള്ളവരെ കൂടെ കണ്ടെത്തിയത്....
മലപ്പുറം പറപ്പൂരിൽ അമ്മയും മക്കളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽ. അമ്മയെയും രണ്ട് മക്കളെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്.
ഒരാളുടെ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് പരിശോധന നടത്തി മറ്റുള്ളവരെ കൂടെ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ:പുകഞ്ഞകൊള്ളി പുറത്ത്; രാജേന്ദ്രൻ പോയാൽ സിപിഎമ്മിന് ചുക്കും സംഭവിക്കില്ല; എം എം മണി
കോഴിക്കോട് കുട്ടികളുൾപ്പടെ 8 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തെരുവുനായയുടെ ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞദിവസം കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്കാണ് നായയുടെ കടിയേറ്റത്. കോഴിക്കോട് കുറ്റ്യാടിയിൽ പ്രദേശത്തിൽ ആകെ ഭീതി പടർത്തിയ നായയെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. കുറ്റ്യാടി കരണ്ടോട് ഐബക്ക് അന്‍സാര്‍(9), സൈന്‍ മുഹമ്മദ് നീലേച്ചുകുന്ന്(4), അബ്ദുല്‍ ഹാദി(8), വടക്കേ പറമ്പത്ത് സൂപ്പി, സതീശന്‍ നരിക്കൂട്ടുംചാല്‍, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു കുനിങ്ങാട്, അതിഥി തൊഴിലാളിയായ അബ്ദുള്‍ എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.