Railway Station Renaming : നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് മാറുന്നു; പുതിയ പേരുകൾ ഇങ്ങനെ

Railway Station Renaming Nemom and Kochuveli : നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.

Railway Station Renaming : നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേര് മാറുന്നു; പുതിയ പേരുകൾ ഇങ്ങനെ

Railway Station Renaming (Image Courtesy- Social Media)

Published: 

06 Aug 2024 | 08:09 PM

തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത് എന്നുമാകും അറിയപ്പെടുക.

രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റം അനുവദിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഈ രണ്ട് സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നീക്കങ്ങൾ സജീവമാകും. സംസ്ഥാനത്തിൻ്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇത്.2023 ലാണ് ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ചതോടെ പല സർവീസുകളും കൊച്ചുവേളി കേന്ദ്രീകരിച്ചാക്കിയിരുന്നു. ഏതാണ്ട് 15ഓളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാരാണ് കൊച്ചുവേളിയെ ആശ്രയിക്കുന്നത്.

Also Read : Kollam New Born Baby Death : നവജാതശിശുവിനെ റബർ തോട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസ്; അമ്മയ്ക്ക് 10 വർഷം തടവ്

ദീർഘദൂര ട്രെയിനുകളാണ് കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നത്. എന്നാൽ, കേരളത്തിന് പുറത്തുള്ളവർക്ക് കൊച്ചുവേളി എന്ന പേര് പരിചിതമായിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരം സെൻട്രലിലേക്ക് സർവീസ് ലഭിക്കാത്തതിനാൽ ആളുകൾ യാത്ര വേണ്ടെന്ന് വെക്കുന്ന സാഹചര്യമുണ്ടായിരുന്നു. പേര് മാറ്റത്തോടെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ കണക്കുകൂട്ടൽ.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു