Railway Update: ഇനി യാത്ര കൂടുതൽ സുഖകരം; അമൃത, രാജ്യറാണി ട്രെയിനുകളിൽ കോച്ചുകൾ മാറ്റുന്നു

Amrita And Rajya Rani Express Coaches Change: രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ വൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. നിലവിലെ പരമ്പരാഗത ഐസിഎഫ് കോച്ചുകൾക്ക് പകരമായാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച കൂടുതൽ സുരക്ഷിതവും സുഖകരവുമായ എൽഎച്ച്ബി കോച്ചുകൾ വരുക.

Railway Update: ഇനി യാത്ര കൂടുതൽ സുഖകരം; അമൃത, രാജ്യറാണി ട്രെയിനുകളിൽ കോച്ചുകൾ മാറ്റുന്നു

പ്രതീകാത്മക ചിത്രം

Published: 

31 Oct 2026 | 07:07 AM

തിരുവനന്തപുരം: അമൃത എക്സ്പ്രസ്, രാജ്യറാണി എക്സ്പ്രസ് എന്നീ ട്രെയിനുകൾ അടിമുടി മാറുന്നു. ഈ ട്രെയിനുകൾ ലിങ്ക്- ഹോഫ്മാൻ- ബുഷ് കോച്ചുകളിലേക്ക് മാറ്റുന്നതായി റെയിൽവേ അറിയിച്ചു. രാജ്യത്തെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ വൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. നിലവിലെ പരമ്പരാഗത ഐസിഎഫ് കോച്ചുകൾക്ക് പകരമായാണ് ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച കൂടുതൽ സുരക്ഷിതവും സുഖകരവുമായ എൽഎച്ച്ബി കോച്ചുകൾ വരുക.

സതേൺ റെയിൽവേ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം, രാമേശ്വരം–തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃത എക്സ്പ്രസ് (ട്രെയിൻ നമ്പർ 16344/16343), 2027 ജനുവരി ഒന്ന് മുതൽ രാമേശ്വരത്തുനിന്നും, 2027 ജനുവരി രണ്ട് മുതൽ തിരുവനന്തപുരം സെൻട്രലിൽ നിന്നും LHB കോച്ചുകളോടെ സർവീസ് ആരംഭിക്കും. അതേസമയം, തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് ‘രാജ്യ റാണി എക്സ്പ്രസ്’ (ട്രെയിൻ നമ്പർ 16349/16350), ഡിസംബർ 31 മുതൽ തിരുവനന്തപുരം നോർത്തിൽ നിന്നും, ജനുവരി ഒന്ന് മുതൽ നിലമ്പൂർ റോഡിൽ നിന്നും എൽഎച്ച്ബി കോച്ചുകളോടെ സർവീസ് നടത്തുന്നതാണ്.

ALSO READ: തിരുവനന്തപുരം മെട്രോ വൈകുമോ? ഒരു മാസത്തിനുള്ളിൽ നിർണായക തീരുമാനം

പുതുക്കിയ കോച്ച് പ്രകാരം അമൃത എക്സ്പ്രസിൽ, എ.സി ഫസ്റ്റ് ക്ലാസ് – 1, എസി 2-ടയർ – 1, എസി 3-ടയർ – 4, സ്ലീപ്പർ – 10, സെക്കൻഡ് ക്ലാസ് ജനറൽ – 4, ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് – 1, ലഗേജ് കം ബ്രേക്ക് വാൻ കോച്ച് – 1 എന്നിവ ഉൾപ്പെടുന്നതാണ്. രാജ്യ റാണി എക്സ്പ്രസിൽ എസി 2-ടയർ – 1, എസി 3-ടയർ – 2, സ്ലീപ്പർ – 6, ജനറൽ സെക്കൻഡ് ക്ലാസ് – 4, ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് – 1, ലഗേജ് കം ബ്രേക്ക് വാൻ കോച്ച് – 1 എന്നിവ ഉൾപ്പെടുന്നു.

കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടി

കൊല്ലം – കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി റെയിൽവേ. കോട്ടയം – എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയാണിത്. വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും മനസ്സിലാക്കിയാണ് സർവീസ് നീട്ടിയിരിക്കുന്നത്.

ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ പുതിയ സർവീസിൽ മെമുവിന് സ്റ്റോപ്പ് ഉണ്ടാകും. കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40ന് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. എറണാകുളത്തുനിന്ന് വൈകുന്നേരം 5:25നാണ് ട്രെയിൻ പുറപ്പെടുക.

English Summary:

Southern Railway will upgrade the Amrita and Rajya Rani express trains with Linke-Hofmann-Busch (LHB) coaches to provide passengers with an enhanced travel experience, with improved safety features and greater riding comfort.

Loading...
Unable to load recommendations.
Follow Us
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം