Railway Update: ഗുരുവായൂർ, തിരുവനന്തപുരം എക്സ്പ്രസുകൾക്ക് എറണാകുളത്തും ആലപ്പുഴയിലും സ്റ്റോപ്പില്ല; ഔദ്യോഗിക അറിയിപ്പ്

No Stop In Ernakulam And Alappuzha: എറണാകുളത്തും ആലപ്പുഴയിലും ട്രെയിനുകൾ നിർത്തില്ല. ഗുരുവായൂർ, തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകളാണ് വഴിതിരിച്ചുവിടുക.

Railway Update: ഗുരുവായൂർ, തിരുവനന്തപുരം എക്സ്പ്രസുകൾക്ക് എറണാകുളത്തും ആലപ്പുഴയിലും സ്റ്റോപ്പില്ല; ഔദ്യോഗിക അറിയിപ്പ്

ട്രെയിൻ

Published: 

29 Nov 2025 11:23 AM

ഗുരുവായൂരിൽ നിന്നുള്ളതും തിരുവനന്തപുരത്തേക്കുമുള്ളതുമായ എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. രണ്ട് ട്രെയിനുകളാണ് അടുത്ത മാസം മുഴുവൻ വഴിതിരിച്ച് വിടുക. ഈ രണ്ട് ട്രെയിനുകൾക്കും എറണാകുളം, ആലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവില്ല. ദക്ഷിണ റെയിൽവേ തന്നെ ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ട്രെയിൻ നമ്പർ 22207 ചെന്നൈ സെൻട്രലിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്കുള്ള എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വഴിതിരിച്ചുവിടും. ഡിസംബർ 12, 19 തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ചെന്നൈ സെൻട്രലിൽ നിന്ന് വൈകുന്നേരം നാല് മണിക്ക് സർവീസ് ആരംഭിക്കും. എറണാകുളം വഴി സർവീസ് നടത്തുന്ന ട്രെയിൻ ആലപ്പുഴ വഴിയാണ് തിരിച്ചുവിടുക. എറണാകുളം, ആലപ്പുഴ സ്റ്റേഷനുകൾക്ക് പകരം കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു.

Also Read: Kochi Train Derails: കൊച്ചിയിൽ ചരക്കു തീവണ്ടി പാളം തെറ്റി; ട്രെയിനുകൾ വൈകിയോടുന്നു

ട്രെയിൻ നമ്പർ 16128 ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മോർ വരെ സർവീസ് നടത്തുന്ന ട്രെയിനും ഇത്തരത്തിൽ വഴിതിരിച്ചുവിടും. രാത്രി 11.15നാണ് സർവീസ്. ഡിസംബർ 10 മുതൽ 23 വരെ എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തും. എറണാകുളം, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകൾക്ക് പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക.

ഈ മാസം 28ന് എറണാകുളം കളമശ്ശേരിയിൽ ചരക്കുവണ്ടി താളം തെറ്റി അപകടമുണ്ടായിരുന്നു. ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ല. അപകടം റൂട്ടിലെ തീവണ്ടിഗതാഗതത്തെയും ഇത് ബാധിച്ചു. ഷണ്ടിങിനിടയിൽ റെയില്പാലം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡ് തകർത്ത ചരക്കുവണ്ടി വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ഇതോടെ ട്രാക്കിൽ വൈദ്യുത തടസ്സം നേരിടുകയും ചെയ്തു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും