Railway Update: തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കുള്ള പ്രത്യേക ട്രെയിന് ഇനി ചങ്ങനാശേരിയിലും സ്റ്റോപ്പ്
Special Train New Stop At Changanassery: തിരുവനന്തപുരം - സാന്ത്രഗച്ചി പ്രത്യേക ട്രെയിന് ചങ്ങനാശേരിയിലും സ്റ്റോപ്പ്. തിരികെയുള്ള സർവീസിലും പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്ന് പശ്ചിമബംഗാളിലെ സാന്ത്രഗച്ചിയിലേക്കുള്ള പ്രത്യേക ട്രെയിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ഒക്ടോബർ മൂന്ന് മുതലാവും ചങ്ങനാശേരിയിൽ പുതിയ സ്റ്റോപ്പ് ഏർപ്പെടുത്തുക. തിരികെ തിരുവനന്തപുരത്തേക്കുള്ള സർവീസിലും ചങ്ങനാശേരിയിൽ പ്രത്യേക സ്റ്റോപ്പുണ്ട്.
തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ദക്ഷിണ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നോർത്തിൽ നിന്ന് പശ്ചിമബംഗാളിലെ സാന്ത്രഗച്ചിയിലേക്കുള്ള ട്രെയിൻ നമ്പർ 06081 ചങ്ങനാശേരിയിൽ നിർത്തും. ഒക്ടോബർ മൂന്ന് വൈകുന്നേരം 4.20നാണ് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുക. സന്ധ്യക്ക് 6.42ന് ചങ്ങനാശേരിയിലെത്തും. സ്റ്റേഷനിൽ ഒരു മിനിട്ടേ നിർത്തൂ. ഒക്ടോബർ അഞ്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.15ന് ട്രെയിൻ സാന്ത്രഗച്ചിയിലെത്തും.
സാന്ത്രഗച്ചിയിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനും ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ ആറിന് ഉച്ചകഴിഞ്ഞ് 2.20നാണ് സാന്ത്രഗച്ചിയിൽ നിന്ന് ട്രെയിൻ പുറപ്പെടുക. എട്ടാം തീയതി, ബുധനാഴ്ച രാവിലെ 6.50ന് ട്രെയിൻ ചങ്ങനാശേരിയിൽ നിർത്തും. അന്ന് രാവിലെ 9.55ന് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ സർവീസ് അവസാനിപ്പിക്കും.
ദക്ഷിണ റെയിൽവേയുടെ ഫേസ്ബുക്ക് പോസ്റ്റ്