AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Student Missing: തൃശ്ശൂരിൽ പത്താം ക്ലാസുകാരനെ കാണാനില്ല; പോലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ

Thrissur 10th Standard Student Missing: വെള്ളിക്കുളങ്ങര ശാസ്താപുവ്വം ഉന്നതിയിലെ രാജന്റെ മകനാണ് സച്ചു. വെറ്റിലപാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ ഊർജ്ജിമാക്കിയിട്ടുണ്ട്.

Thrissur Student Missing: തൃശ്ശൂരിൽ പത്താം ക്ലാസുകാരനെ കാണാനില്ല; പോലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 03 Oct 2025 | 07:00 AM

തൃശ്ശൂർ: തൃശ്ശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ (10th Standard Student Missing) കാണാനില്ല. 15 വയസുകാരനായ സച്ചുവിനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായിരിക്കുന്നത്. വെള്ളിക്കുളങ്ങര ശാസ്താപുവ്വം ഉന്നതിയിലെ രാജന്റെ മകനാണ് സച്ചു. വെറ്റിലപാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് കുട്ടിയെ കാണാതാവുന്നത്.

കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ ഊർജ്ജിമാക്കിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 7907438094 (റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പരിയാരം), 9446497114 (ഡിവിഷൻ കോർഡിനേറ്റർ വാഴച്ചാൽ FDA), 9446417176 (ഡിവിഷൻ കോർഡിനേറ്റർ ചാലക്കുടിFDA) എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം.

Also Read: എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവം: 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

മലപ്പുറത്ത് പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പ്രതികളെ 35 കിലോമീറ്ററോളം ദൂരം പിന്തുടർന്നതിന് ശേഷമാണ് പിടികൂടാനായത്. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി (25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ (25), കടുങ്ങപുരം സ്വദേശി ജംഷീർ (25) എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്.