Kerala Rain Alert: മഴയുടെ മടങ്ങിവരവ്; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Kerala Weather Today & Next 5 Days: കേരളത്തില്‍ മഴ തിരിച്ചെത്തുന്നു. നവംബര്‍ 24-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. ഈ മൂന്ന് ജില്ലകളിലും അന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ മഴ തിരിച്ചെത്തുന്നു
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ മഴ തിരിച്ചെത്തുന്നു. നവംബര്‍ 24-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. ഈ മൂന്ന് ജില്ലകളിലും അന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും അന്ന് സാധ്യതയുണ്ട്. ഇന്ന് (നവംബര്‍ 20) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇന്ന് മഴ പെയ്യില്ല.
നാളെ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയും പ്രതീക്ഷിക്കുന്നു. മറ്റ് ജില്ലകളില്‍ മഴ സാധ്യതയില്ല. നവംബര്‍ 22, 23 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ് വ്യക്തമാക്കി. മറ്റ് ഏഴ് ജില്ലകളിലും ഈ രണ്ട് ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നില്ല.
ശബരിമലയിലെ കാലാവസ്ഥ എങ്ങനെ?
നവംബര്‍ 20 മുതല്‍ 22 വരെയുള്ള ശബരിമലയിലെ കാലാവസ്ഥ പ്രവചനവും പുറത്തുവന്നിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിലും സന്നിധാനത്തും, പമ്പയിലും, നിലക്കലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴ സാധ്യതയുണ്ട്.
Also Read: Kerala Weather Update: മഴ കുറഞ്ഞു, ഇനി ചൂട് കൂടുമോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം അറിയാം
അക്വാൻ ‘ഡീപ് ഡിപ്രഷൻ’ ആയി ദുർബലപ്പെട്ടു
‘അക്വാൻ’ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി (Deep-depression) ദുര്‍ബലപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അക്വാൻ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിൽ ഏകദേശം വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് സഞ്ചരിച്ച്, ഇന്ന് രാവിലെ 11:30-ഓടെ തെക്കൻ തീരദേശ ഒഡീഷയ്ക്ക് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഈ തീവ്ര ന്യൂനമർദ്ദം തുടർന്നും വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങാനും അടുത്ത ആറ് മണിക്കൂറിനുള്ളിൽ ക്രമേണ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി (Depression) മാറാനും സാധ്യതയുണ്ട്. തുടർന്നുള്ള ആറ് മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തി കുറഞ്ഞ് ശക്തമായ ന്യൂനമർദ്ദ മേഖലയായി (Well-marked Low-Pressure area) മാറുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു.
കാലാവസ്ഥ വകുപ്പിന്റെ ട്വീറ്റ്
The cyclonic storm “Akvan” Moved nearly north-northeastwards with a speed of 24 kmph during past 06 hrs and weakened into Deep-depression at 1130 hrs IST of 20 Nov over south coastal Odisha. The Deep depression likely to move North-norteastward and gradually weaken into Depression in next 6 hour and Well-marked Low-Pressure area in subsequent 6 hours.
— India Meteorological Department (@Indiametdept) November 20, 2026
English Summary
Rain is returning to Kerala, with a yellow alert issued for Thiruvananthapuram, Kollam, and Pathanamthitta on November 24. Light to moderate rainfall is expected across several southern and central districts over the next four days. In Sabarimala, no weather warnings are in place until November 22, though light afternoon showers are likely. Meanwhile, Cyclone Akvan has weakened into a deep depression over coastal Odisha and will lose further strength soon.