AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Resting Shelters Scam: ശബരിമലയിൽ വിരി വെക്കലിന്റെ പേരിലും വമ്പൻ തട്ടിപ്പ്; ഇരട്ടി തുക ഈടാക്കി കരാറുകാരൻ, അന്വേഷണം

Sabarimala Resting Shelters Scam Case:ഡെപ്പോസിറ്റ് എന്ന നിലയ്ക്കാണ് ഒരാളുടെ കയ്യിൽ നിന്നും 10 രൂപ അധികം വാങ്ങിച്ചത് എന്നും അടുത്ത ദിവസം തിരികെ പോകുമ്പോൾ തരുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോൾ ഇവിടെ ആളില്ല എന്നാണ് മറുപടി നൽകിയത് എന്നും പരാതിയിൽ ഉന്നയിക്കുന്നു. ഇതോടെയാണ് തീർത്ഥാടകർ വിജിലൻസിൽ പരാതി നൽകിയത്. അതിനിടെ അന്നദാന മണ്ഡപത്തിന്റെ മുകളിലുള്ള വിരി കേന്ദ്രത്തിൽ നിന്നും അനധികൃതമായ കൂപ്പണും നേരത്തെ വിജിലൻസ്...........

Sabarimala Resting Shelters Scam: ശബരിമലയിൽ വിരി വെക്കലിന്റെ പേരിലും വമ്പൻ തട്ടിപ്പ്; ഇരട്ടി തുക ഈടാക്കി കരാറുകാരൻ, അന്വേഷണം
Sabarimala PilgrimsImage Credit source: PTI Photos
Ashli C
Ashli C | Updated On: 20 Nov 2026 | 05:28 PM

പത്തനംതിട്ട: ശബരിമലയിൽ വിരി വെക്കലിന്റെ പേരിലും തട്ടിപ്പ്. വിരി വെക്കാൻ കരാറുകാരൻ ഇരട്ടി തുക വാങ്ങിയതായി ആരോപണം. കൈലാസം പിൽ​ഗ്രിം സെന്ററിൽ ആണ് വിരി വെക്കുന്നതിന് പത്തുരൂപയ്ക്ക് പകരം 20 രൂപ വാങ്ങിയത്. സംഭവത്തിൽ കരാറുകാരന്റെ ജീവനക്കാരെ വിജിലൻസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

ഒരാൾക്ക് 20 രൂപ തോതിൽ അഞ്ചുപേരിൽ നിന്നും 100 രൂപ…

സന്നിധാനത്ത് വിരി വെക്കുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന രൂപ പത്ത് രൂപയാണ്. കഴിഞ്ഞ ദിവസമാണ് വിവാദമായ സംഭവം ഉണ്ടായത്. വയനാട്ടിൽ നിന്നും വന്ന ഭക്തരിൽ നിന്നാണ് അധിക തുക ഈടാക്കിയത്.അഞ്ചുപേരുടെ കയ്യിൽ നിന്നും 50 രൂപ വാങ്ങുന്നതിന് പകരം വാങ്ങിച്ചത് ഒരാൾക്ക് 20 രൂപ തോതിൽ അഞ്ചുപേരിൽ നിന്നും 100 രൂപയായിരുന്നു.

ALSO READ:തീർത്ഥാടകർ കുറഞ്ഞു; ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് കൂട്ടുമെന്ന് ദേവസ്വം ബോർഡ്

ഡെപ്പോസിറ്റ് എന്ന നിലയ്ക്കാണ് ഒരാളുടെ കയ്യിൽ നിന്നും 10 രൂപ അധികം വാങ്ങിച്ചത് എന്നും അടുത്ത ദിവസം തിരികെ പോകുമ്പോൾ തരുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോൾ ഇവിടെ ആളില്ല എന്നാണ് മറുപടി നൽകിയത് എന്നും പരാതിയിൽ ഉന്നയിക്കുന്നു. ഇതോടെയാണ് തീർത്ഥാടകർ വിജിലൻസിൽ പരാതി നൽകിയത്. അതിനിടെ അന്നദാന മണ്ഡപത്തിന്റെ മുകളിലുള്ള വിരി കേന്ദ്രത്തിൽ നിന്നും അനധികൃതമായ കൂപ്പണും നേരത്തെ വിജിലൻസ് പിടികൂടിയിരുന്നു. ഇതിനിടെയാണ് ഇരട്ടി തുക ഈടാക്കുന്നു എന്ന പരാതിയും ഉയർന്നു വന്നിരിക്കുന്നത്.

അതിനിടെ ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വർദ്ധിപ്പിക്കാൻ നീക്കവുമായി ദേവസ്വം ബോർഡ്. ശബരിമലയിൽ എത്തുന്ന തീർത്ഥാടനകരുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണം. ബുക്കിംഗ് 5000 കൂടി കൂട്ടാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ദർശനത്തിന് എത്താത്തതാണ് ഇതിന് കാരണം. ഇന്നലെ ബുക്ക് ചെയ്തവരെ 26 തീർത്ഥാടകരുടെ കുറവാണ് ഉണ്ടായത്. ആകെ 80000 തീർത്ഥാടകരെ അനുവദിക്കുന്ന സ്ഥാനത്ത് 58% ആളുകൾ മാത്രമാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. ഇതിന് പിന്നിലുള്ള അസ്വാഭാവികതയും പരിശോധിച്ച് വരികയാണ്.

ENGLISH SUMMARY

Fraud has been reported at Sabarimala in connection with the provision of Resting Shelters. It is alleged that a contractor charged double the prescribed rate for this service. At the Kailasam Pilgrim Centre, pilgrims were charged 20 rupees instead of the standard 10 rupees. Reports indicate that the Vigilance department is currently questioning the contractor’s employees regarding the incident.

Follow Us