Rajeev Chandrasekhar: എല്‍ഡിഎഫ് മോഡല്‍ വികസനത്തില്‍ മലയാളികളുടെ പോക്കറ്റ് കീറുന്നു; വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar slams Kerala government: വെളിച്ചെണ്ണ, നാളികേരം എന്നിവയുടെ വില റെക്കോഡ് നിലവാരത്തിലാണ്. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും, വിലനിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar: എല്‍ഡിഎഫ് മോഡല്‍ വികസനത്തില്‍ മലയാളികളുടെ പോക്കറ്റ് കീറുന്നു; വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍

Published: 

19 Aug 2025 | 07:59 AM

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികനില കൂടുതല്‍ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇടത് മോഡല്‍ വികസനത്തില്‍ മലയാളികളുടെ പോക്കറ്റ് കീറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് എട്ട് വര്‍ഷത്തെ കുറഞ്ഞ നിലയായ 1.55 ശതമാനത്തിലെത്തിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചെന്നും, എന്നാല്‍ കേരളത്തില്‍ ഇത് വീണ്ടുമുയര്‍ന്ന് 8.89 ശതമാനത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കൊട്ടിഘോഷിച്ച ആരോഗ്യ, വിദ്യാഭ്യാസ മോഡലുകള്‍ തകര്‍ന്നടിഞ്ഞു. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പണപ്പെരുപ്പത്തില്‍ ഏഴ് മാസമായി കേരളമാണ് ഒന്നാമതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Also Read: Suresh Gopi: ‘കുറച്ച് വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ’; സുരേഷ് ഗോപി

കഴിഞ്ഞ മാസം പണപ്പെരുപ്പം 6.71 ശതമാനമായിരുന്നുവെന്നും, ഇപ്പോള്‍ അത് 8.89ലേക്ക് എത്തിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. വിലക്കയറ്റം മൂലം ഇത്തവണത്തേത് മലയാളികള്‍ക്ക് പൊലിമ കുറഞ്ഞൊരു ഓണകകാലമാകാനാണ് സാധ്യതയെന്നും അദ്ദേഹം വിമര്‍ശിച്ചു.

വെളിച്ചെണ്ണ, നാളികേരം എന്നിവയുടെ വില റെക്കോഡ് നിലവാരത്തിലാണ്. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും, വിലനിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത് അവസാനിക്കണമെങ്കില്‍ കഴിവുകെട്ട ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആഞ്ഞടിച്ചു.

പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ