കേടായപ്പോൾ വാഹനം മാറി യാത്ര ചെയ്തതോ കുറ്റം, ഓർഡർ കൈയിലുണ്ട്; മന്ത്രിയെ ന്യായീകരിച്ച് വിഡി സതീശൻ

KM Shaji Range Rover Controversy: സുഹൃത്തിന്റെ റേഞ്ച് റോവറിൽ മന്ത്രി കെഎം ഷാജി സർക്കാർ ബോർഡ് വച്ച് യാത്ര നടത്തിയ സംഭവത്തിൽ മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. കേടായപ്പോൾ വാഹനം മാറി യാത്ര ചെയ്തത് കുറ്റമാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിയുടെ വാഹനം കേടായതിനെത്തുടർന്നാണ് മറ്റൊരു വാഹനം ഉപയോഗിക്കാൻ പ്രോട്ടോക്കോൾ വിഭാഗം അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കേടായപ്പോൾ വാഹനം മാറി യാത്ര ചെയ്തതോ കുറ്റം, ഓർഡർ കൈയിലുണ്ട്; മന്ത്രിയെ ന്യായീകരിച്ച് വിഡി സതീശൻ

Km Shaji Range Rover Controversy Cm Vd Satheesan

Updated On: 

23 Sep 2026 | 02:33 PM

തിരുവനന്തപുരം: സുഹൃത്തിന്റെ റേഞ്ച് റോവറിൽ മന്ത്രി കെഎം ഷാജി സർക്കാർ ബോർഡ് വച്ച് യാത്ര നടത്തിയ സംഭവത്തിൽ മന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. കേടായപ്പോൾ വാഹനം മാറി യാത്ര ചെയ്തത് കുറ്റമാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിയുടെ വാഹനം കേടായതിനെത്തുടർന്നാണ് മറ്റൊരു വാഹനം ഉപയോഗിക്കാൻ പ്രോട്ടോക്കോൾ വിഭാഗം അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വാഹനം കേടായപ്പോൾ അനുമതി കൊടുത്തുവെന്നും ഓർഡർ തന്റെ കൈയിൽ ഇരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു ദിവസത്തേക്ക് നൽകിയ അനുമതിയേക്കാൾ കുറച്ചു മണിക്കൂറുകൾ കൂടുതൽ യാത്ര ചെയ്തതാണോ ഗുരുതരമായ കുറ്റകൃത്യമെന്നും അദ്ദേഹം ചോദിച്ചു.

‘ഒരാളുടെ വണ്ടി കേടായി, അപ്പോൾ പ്രോട്ടോക്കോൾ വിഭാഗം ആ മന്ത്രിക്ക് അനുമതി കൊടുത്തു വേറൊരു വാഹനത്തിൽ യാത്ര ചെയ്യാൻ. അത് ആ കൊടുത്തതിനേക്കാൾ കുറച്ചുകൂടി മണിക്കൂർ യാത്ര ചെയ്തു, ഗുരുതരമായ കുറ്റകൃത്യമാണല്ലോ’ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഇതിനു മുൻപും പല മന്ത്രിമാരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സ്വകാര്യ വാഹനം ഉപയോഗിക്കാൻ മുൻപും അനുമതി നൽകിയിട്ടുണ്ട്, അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ: പരിചയക്കാരൻ വിമാനം അ‌റേഞ്ച് ചെയ്തു തന്നു, അ‌തിലെന്താ തെറ്റ്, ഇനിയും പോകും: മുഖ്യമന്ത്രി വിഡി സതീശൻ

വഴിയിൽ വച്ച് വണ്ടി കേടാവുമ്പോൾ മന്ത്രിമാർ സുഹൃത്തുക്കളുടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ല. 10 കൊല്ലത്തോളം പഴക്കമുള്ള വാഹനങ്ങളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്. പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണനേതൃത്വത്തിൽ നിന്ന് നല്ലൊരു സന്ദേശം നൽകാനാണെന്നും സതീശൻ പറഞ്ഞു. തില്ലങ്കേരി സ്വദേശി യാക്കൂബ് എന്നയാളുടെ KL 78 A 0009 റേഞ്ച് റോവർ മന്ത്രി കെഎം ഷാജി ഉപയോഗിച്ചതാണ് വിവാദമായത്.

സ്വകാര്യ വ്യക്തിയുടെ വാഹനം സർക്കാർ വാഹനമായി മന്ത്രി ഉപയോഗിച്ചതിനെതിരേ വിമർശനം ഉയരുകയായിരുന്നു. പുറത്തുനിന്നുള്ള വാഹനം ഉപയോഗിക്കുന്നതിൽ കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. മറ്റൊരു വാഹനം ഉപയോഗിക്കുന്നതിന് സർക്കാർ ഉത്തരവ് ആവശ്യമാണ്. എന്നാൽ കെഎം ഷാജി ഉപയോഗിച്ച റേഞ്ച് റോവറിന് അ‌ത്തരമൊരു അ‌നുമതി ഉണ്ടായിരുന്നില്ല എന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് അ‌നുമതി ​കൈയിൽ ഉണ്ടായിരുന്നു എന്ന് വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

റേഞ്ച് റോവർ യാത്ര വിവാദമായതിന് പിന്നാലെ കെഎം ഷാജി അ‌ത് ഉടമയുടെ വീട്ടിൽ കൊണ്ട് തിരിച്ചേൽപ്പിച്ചിരുന്നു. വണ്ടി സുഹൃത്തിന്റേതാണെന്നും അ‌ദ്ദേഹം സ്ഥലത്തില്ലാത്തതിനാൽ തനിക്ക് ഉപയോഗിക്കാൻ തന്നതാണെന്നുമാണ് മന്ത്രി വിശദീകരിച്ചിരുന്നത്. മാത്രമല്ല, സർക്കാരിന്റെ അനുമതിയോടെയാണ് ഈ വാഹനത്തിൽ പതിമൂന്നാം നമ്പർ പതിച്ചതെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

English Summary

Chief Minister V.D. Satheesan has come out in defense of Minister K.M. Shaji regarding the incident where the Minister traveled in a friend’s Range Rover displaying the official government board. The Chief Minister questioned whether it was an offense to switch vehicles when the original one broke down. He explained that the Protocol Division had granted permission to use another vehicle after the Minister’s official vehicle developed a fault.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി