Ration Card: റേഷൻ കാർഡുകൾ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അവസാന തീയതി…

Last date to submit application for priority Ration Card: അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Ration Card: റേഷൻ കാർഡുകൾ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അവസാന തീയതി...

Ration Card

Updated On: 

18 Oct 2025 18:28 PM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകൾക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ അവസരം. ഒക്ടോബ‍ർ 20 തിങ്കളാഴ്ച വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ് എന്നിവ വഴി അപേക്ഷ നല്‍കാവുന്നതാണ്.

‌അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ, മാരക രോഗമുള്ളവർ, പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ, പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ, നിർധന ഭൂരഹിത -ഭവനരഹിതർ, സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻ​ഗണന.

ALSO READ: വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു; സിപിഎം കൗൺസിലർ അറസ്റ്റിൽ

ആവശ്യമായ രേഖകൾ

വീടിന്‍റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്‍റെ 2025ലെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി / പട്ടിക വർഗ വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്‍റെ പാസ് ബുക്കിന്‍റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നീ രേഖകളാണ് നൽകേണ്ടത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ