Kerala Rain Alert: ജാഗ്രത! സംസ്ഥാനത്ത് മഴ അതിശക്തം; കനത്ത നാശനഷ്ടം, മുന്നറിയിപ്പിൽ മാറ്റം
Kerala Rain Alert Latest Update: നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറിൽ സംസ്ഥാനത്തെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മലയോര മേഖലയിലടക്കം കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. ശക്തമായ മഴ തുടരുന്നതിനാൽ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഈ പറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരംമഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: തോരാതെ പേമാരി! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തുലാവർഷം കനക്കുന്നു
അണക്കെട്ട് തുറന്നു
കനത്ത മഴയെ തുടർന്ന് കല്ലാർ ഡാം തുറന്നു. ഇതേ തുടർന്ന് വെള്ളപ്പാച്ചിലിൽ പുഴയുടെ തീരത്തെ വീടുകളിൽ വെള്ളം കയറി. മുണ്ടിയെരുമ, തൂക്കുപാലം ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. ജലനിരപ്പ് റൂൾ കർവ് പരിധി പിന്നിട്ടതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സ്പിൽവെയിലെ 13 ഷട്ടറുകളും ഉയർത്തിയിരിക്കുകയാണ്. സെക്കൻ്റിൽ 7000 ഘനയടിയോളം വെളളമാണ് നിലവിൽ ഒഴുക്കിവിടുന്നത്.
ഇതേത്തുടർന്ന് പെരിയാർ തീരത്തെ താഴ്നപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ തുറന്നു വിടുന്ന വെള്ളത്തിൻ്റെ അളവിൽ അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
18 ഇന്ന്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം
19 ഞായർ: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട്
18 ഇന്ന്: എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
19 ഞായർ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
20 തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
21 ചൊവ്വ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
22 ബുധൻ: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്