തൃശൂർ പൂരം: ആഘോഷ ചടങ്ങുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കുലർ.

തൃശൂർ പൂരം: ആഘോഷ ചടങ്ങുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്

Thrissur Pooram

Published: 

15 Apr 2024 | 11:58 AM

തൃശൂർ: തൃശൂർ പുരത്തിൻറെ ആഘോഷ ചടങ്ങുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ ഉത്തരവാണ് മാറ്റിയത്. ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നൽകിയിട്ടുണ്ട്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്ന തരത്തിലാണ് പുതിയ മാറ്റം. മാറ്റം വരുത്തിയ കാര്യം വനം വകുപ്പ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

അതേസമയം, തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് പിൻവാങ്ങിയിരുന്നു. ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തുകയായിരുന്നു. പിന്നീട് പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കുകയായിരുന്നു.

വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദം സൃഷ്ടിച്ചത്. ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പൊലീസും ഉത്സവ വോളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളായിരുന്നു വന്നത്.

കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കുലർ എന്നായിരുന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതിൻറെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ മാറ്റം വന്നിരിക്കുന്നത്.

Follow Us
Related Stories
Kerala Assembly Election 2026: ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍, ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന്‍, നാട്ടികയില്‍ സിസി മുകുന്ദന്‍; രണ്ടാംഘട്ട പട്ടികയുമായി ബിജെപി
Kerala Assembly Election 2026: ഇടതിനെ മറക്കുമോ എലത്തൂർ? നാലാം ഊഴത്തിൽ ശശീന്ദ്രൻ, പോരിനിറങ്ങി വിദ്യാ ബാലകൃഷ്ണനും ദേവദാസും
Kerala Assembly Election 2026: അവധിദിവസങ്ങളിൽ സ്വീകരിക്കില്ല, പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രം
സ്വന്തം വീട്ടിലെ സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം പോലീസിനെ അറിയിച്ചു; പിടി വീണത് ഇങ്ങനെ
Dr Vandana Das Murder Case: അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസോ? സന്ദീപിന് ലഭിക്കുന്ന ശിക്ഷ എന്ത്?
Kerala Weather Update: കൊടുംചൂടിനിടെ ആശ്വാസമഴ പെയ്യുമോ? ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ
റോഡിൽ വീണ ബൈക്ക് യാത്രകൻ്റെ തലയിലൂടെ എതിരെ വന്ന കാർ കയറി ഇറങ്ങി