Kerala Jail Staff Reshuffle: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പിന്നാലെ വൻ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala Jail Staff Reshuffle: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു.

Kerala Jail Staff Reshuffle: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; പിന്നാലെ വൻ അഴിച്ചുപണി, എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kannur Sub Jail

Published: 

31 Jul 2025 | 08:40 AM

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ​ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചു പണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ കാസർ​ഗോഡ് ജയിലിലേക്കാണ് മാറ്റിയത്. കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ടിനെ സെൻട്രൽ ജയിലിലേക്കും സ്ഥലം മാറ്റി. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു. ആഴ്ചകളായി ഈ രണ്ട് തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ ജില്ലാ ജയിൽ സൂപ്രണ്ടാക്കി. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടാണ് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട്. കണ്ണൂർ സ്പെഷൽ സബ് ജയിൽ സൂപ്രണ്ടിനെ സ്ഥാനക്കയറ്റത്തോടെ തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായും പാലക്കാട് ജില്ലാ ജയിൽ ഡപ്യൂട്ടി സൂപ്രണ്ടിനെ കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടായും നിയമിച്ചു.

ഗോവിന്ദച്ചാമി ജയിൽ ചാടിയപ്പോൾ ജയിൽ വകുപ്പിന്‍റെ സിസ്റ്റം മുഴുവൻ തകരാറിലാണെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നതും സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നതുമെല്ലാം ഇത് വ്യക്തമാക്കുന്നു. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായിരുന്നില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Stories
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം