AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rini Ann George : ‘എന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം, ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ തുറന്നു പറയും; റിനി ആന്‍ ജോര്‍ജ്

Rini Ann George Responds to Cyber Attacks: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതെല്ലാം തുറന്നു പറയും. അതിന്റെ പ്രത്യാഘാതം താങ്ങില്ല എന്ന് ഓർമിപ്പിക്കുന്നുവെന്നും റിനി പറഞ്ഞു.

Rini Ann George : ‘എന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം, ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ തുറന്നു പറയും; റിനി ആന്‍ ജോര്‍ജ്
Actress Rini Ann GeorgeImage Credit source: facebook
sarika-kp
Sarika KP | Updated On: 03 Oct 2025 16:45 PM

കൊച്ചി: സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി നടി റിനി ആന്‍ ജോര്‍ജ്. തന്റേത് സ്ത്രിപക്ഷ രാഷ്ട്രീയമാണെന്നും സ്ത്രികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും റിനി പറഞ്ഞു. തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഇതുപോലെ ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതെല്ലാം തുറന്നു പറയും. അതിന്റെ പ്രത്യാഘാതം താങ്ങില്ല എന്ന് ഓർമിപ്പിക്കുന്നുവെന്നും റിനി പറഞ്ഞു.

താൻ ​ഗൂഢാലോചന നടത്തി എന്ന ആരോപിക്കുന്നവർ ആർക്കൊപ്പം അതു നടത്തിയെന്ന് വ്യക്തമാക്കണമെന്നും അതു തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയാറാണെന്നും റിനി പറഞ്ഞു. കലാകാരി എന്ന നിലയിൽ താൻ പല പ്രസ്ഥാനങ്ങളുടെയും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും താൻ ആ രീതിയിൽ പല വേദികളിലും എത്തുന്നുണ്ട്. ഇത് രാഷ്ട്രീയ വിഷയമാണെന്ന രീതിയില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് റിനി പറയുന്നത്.

Also Read:രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസ്സന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പറവൂരിൽ സംഘടിപ്പിച്ച പ്രതിരോധ പരിപാടിയിലായിരുന്നു റിനി പങ്കെടുത്തത്. യോഗത്തിൽ വച്ച് റിനിയെ ഷൈൻ സിപിഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ കെ ജെ ഷൈൻ എന്ന സ്ത്രീയെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല ആ പരിപാടി നടത്തപ്പെട്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സ്ത്രീകള്‍ക്കെതിരേ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരേ നടക്കുന്ന പെണ്‍പ്രതിരോധം എന്ന പരിപാടിയായിരുന്നു. അതുകൊണ്ടാണ് താന്‍ അവിടെപോയതും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിച്ചതുമെന്നാണ് നടി പറയുന്നത്.

തന്റെ പ്രസം​ഗം മുഴുവനും നോക്കാം. എവിടെയെങ്കിലും ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന് വേണ്ടി, അല്ലെങ്കില്‍ സംഘടനയ്ക്ക് വേണ്ടി സംസാരിക്കുകയോ അവര്‍ക്കെതിരേ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിനി പറയുന്നത്. ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇരകൾ അപഹാസ്യരാകുന്ന അവസ്ഥയാണ് കാണുന്നത്. താൻ നൽകിയ പരാതിയിൽ എടുത്ത കേസിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും റിനി ആൻ ജോർജ് പറഞ്ഞു.