Robin Bus: റോബിൻ ബസ്സിന് വീണ്ടും കുരുക്ക്; കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് ആർടിഒ

Action Against Robin Bus: ബസിന് ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും അതിനാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് റോബിൻ ബസിന് നേരെ നേരത്തേയും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

Robin Bus: റോബിൻ ബസ്സിന് വീണ്ടും കുരുക്ക്; കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് ആർടിഒ

Robin Bus

Published: 

03 Sep 2025 14:17 PM

പാലക്കാട്: റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ. നിയമലംഘനത്തിന്റെ പേരിൽ നിരവധി തവണ നിയമനടപടി നേരിട്ട് വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടതാണ് റോബിൻ ബസ്. റോഡ് ടാക്‌സ് അടയ്ക്കാത്തതിനാണ് ഇത്തവണ തമിഴ്‌നാട് ആർടിഒ ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ സമയത്താണ് ബസ് കസ്റ്റഡിയിൽ എടുത്തത്.

അതേസമയം ബസിന് ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും അതിനാൽ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് റോബിൻ ബസിന് നേരെ നേരത്തേയും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഒന്നര വർഷം മുമ്പാണ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെതിരെ നിരവധി തവണ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പെർമിറ്റില്ലാതെയാണ് വാഹനം ഊ റൂട്ടുകളിലൂടെ സർവീസ് നടത്തുന്നതെന്നുകാണിച്ച് തമിഴ്‌നാട് ആർടിഒ മുൻപ് ബസിനെതിരെ രംഗത്ത് വന്നിരുന്നു. പെർമിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് റോബിൻ ബസിനെതിരെ കേരള സർക്കാരും എംവിഡിയും രംഗത്ത് വന്നിരുന്നു. അത് ബസ് പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് അന്നും ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്