Found Dead: കൊലക്കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു; മകൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
Roy Joseph murder case accused son death: ക്ഷേത്രക്കുളത്തിന് സമീപം കാശിനാഥന്റെ ചെരിപ്പും മുണ്ടും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കാസർകോഡ്: റോയി ജോസഫ് കൊലക്കേസ് പ്രതി നരേന്ദ്രന്റെ മകൻ കാശിനാഥനെ (17) മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്രക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ രാത്രി ഏഴ് മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കാശിനാഥനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാശിനാഥന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. കാശിനാഥന്റെ പിതാവ് നരേന്ദ്രനെ കഴിഞ്ഞ ദിവസം കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമം കാരണം ജീവനൊടുക്കിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ALSO READ: ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മര്‍ദിച്ച സംഭവം; പിതാവും രണ്ടാനമ്മയും പിടിയില്‍
കൂട്ടുക്കാരോടൊപ്പം കുളിക്കാനെത്തിയ കാശിനാഥനെ പിന്നീട് കാണാതാവുകയായിരുന്നു. ക്ഷേത്രക്കുളത്തിന് സമീപം കാശിനാഥന്റെ ചെരിപ്പും മുണ്ടും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യവസായിയായ റോയി ജോസഫ് കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ച കേസിലാണ് നരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്വന്തം കെട്ടിടത്തില്‍ നിന്നാണ് റോയി ജോസഫ് വീണുമരിച്ചത്. കെട്ടിട നിര്‍മ്മാണ കരാര്‍ എടുത്തിരുന്ന നരേന്ദ്രന്‍ ചവിട്ടി തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്.