AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Flagstaff Reinstallation: ദേവപ്രശ്നത്തിൽ ദോഷം; ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ വിധി പ്രകാരം

Sabarimala Flagstaff Reinstallation: ഇത് ദോഷമാണെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതോടെയാണ് കൊടിമരം പുനപ്രതിഷ്ഠയ്ക്ക് കാരണമായത്. കൊടിമരത്തിന്റെ മുകളിൽ പെയിന്റ് ചെയ്തതും ജീർണ്ണതക്കുള്ള ലക്ഷണവും ഉള്ളത് ദോഷമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു...

Sabarimala Flagstaff Reinstallation: ദേവപ്രശ്നത്തിൽ ദോഷം; ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ വിധി പ്രകാരം
Sabarimala (35)Image Credit source: PTI Photos
Ashli C
Ashli C | Published: 22 Jan 2026 | 09:06 AM

ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചത് ദേവപ്രശ്നത്തിലെ വിധിപ്രകാരം എന്ന് റിപ്പോർട്ട്. കൊടിമരം മാറ്റി സ്ഥാപിക്കാൻ കാരണം കൊടിമരത്തിലെ അനധികൃതമായി പെയിന്റടിച്ചതും ജീർണ്ണതയും മൂലം. ഇത് ദോഷമാണെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതോടെയാണ് കൊടിമരം പുനപ്രതിഷ്ഠയ്ക്ക് കാരണമായത്. കൊടിമരത്തിന്റെ മുകളിൽ പെയിന്റ് ചെയ്തതും ജീർണ്ണതക്കുള്ള ലക്ഷണവും ഉള്ളത് ദോഷമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു നീക്കം. അതിനാലാണ് കോൺക്രീറ്റ് കൊടിമരം മാറ്റി തടികൊണ്ടുള്ള പുതിയ കൊടിമരം സ്ഥാപിക്കാൻ ഇടയായത് എന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട്.

2014 ജൂൺ 18ന് ചെറുവള്ളി നാരായണൻ നമ്പൂതിരി,കൂറ്റനാട് രാവുണ്ണി പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ദേവപ്രശ്നം നടന്നത്. ആ സമയത്ത് യുഡിഎഫ് സർക്കാർ നിയോഗിച്ച ഗോവിന്ദൻ നായർ പ്രസിഡണ്ട് ആയിട്ടുള്ള ബോർഡ് ആയിരുന്നു.

അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇദ്ദേഹത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടാതെ തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.