Sabarimala Gold Plating Row: പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത്, ശബരിമല സ്വർണപാളിയിൽ അനൗദ്യോഗിക അന്വേഷണം

Sabarimala Gold Plating Row: ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡൻറിൻറെയും രാജിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. സംഭവത്തിൽ പദയാത്ര സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Sabarimala Gold Plating Row: പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്ത്, ശബരിമല സ്വർണപാളിയിൽ അനൗദ്യോഗിക അന്വേഷണം

Sabarimala

Published: 

09 Oct 2025 07:51 AM

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തിൽ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘവും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് എസ് ഐ-മാര്‍ ഇന്നലെ വൈകിട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക.

അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിനുള്ള തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. 2024 ൽ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തി. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് മുരാരി ബാബു സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചിരുന്നു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിന് മുരാരി ബാബു മുമ്പും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി.

ALSO READ: നിയമസഭയെ ഇളക്കിമറിച്ച് സ്വർണപാളി വിവാദം; ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധിക്കും

വിഷയത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ദേവസ്വം മന്ത്രിയുടേയും ദേവസ്വം പ്രസിഡൻറിൻറെയും രാജിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ ദിവസം നിയമസഭയിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.  സംഭവത്തിൽ പദയാത്ര സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര.

ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. കൊല്ലത്തും പത്തനംതിട്ടയിലും ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്. സ്വർണ്ണക്കവർച്ച നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരുഹമാണെന്ന് ബിജെപി ആരോപിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും