AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unnikrishnan Potti: ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

Unnikrishnan Potti Arrested: ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 2.30നാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്തെ ഓഫീസില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ട് കേസുകളിലായാണ് അറസ്റ്റ്

Unnikrishnan Potti: ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും
ഉണ്ണികൃഷ്ണൻ പോറ്റിImage Credit source: PTI, Social Media
jayadevan-am
Jayadevan AM | Published: 17 Oct 2025 06:25 AM

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 2.30നാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) തിരുവനന്തപുരത്തെ ഓഫീസില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ട് കേസുകളിലായാണ് അറസ്റ്റ്. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 10 മണിക്കൂറോളം പോറ്റിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്ക് കടന്നത്. ഇന്നലെ രാവിലെയാണ് പോറ്റിയെ പുളിമാത്തെ വസതിയില്‍ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

തെളിവുകള്‍ നിരത്തിയാണ് അന്വേഷണസംഘം പോറ്റിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണം കവര്‍ന്ന കാര്യം ഇയാള്‍ സമ്മതിച്ചതായാണ് വിവരം. മോഷ്ടിച്ച സ്വര്‍ണം ബെംഗളൂരു സ്വദേശിക്ക് കൈമാറിയെന്നാണ് പോറ്റിയുടെ മൊഴി. എസ്‌ഐടി ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തില്ലെങ്കിലും, ഈ ബെംഗളൂരു സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. ശബരിമലയിലെ ദ്വാരപാലകശില്‍പനം, കട്ടിളപ്പടി എന്നിവയിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് പോറ്റി കുടുങ്ങിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇന്ന് കോടതിയില്‍

ഇന്ന് പുലര്‍ച്ചെ 3.40 ഓടെ ഇയാളുടെ വൈദ്യപരിശോധന നടത്തി. രാവിലെ ഏഴ് മണിയോടെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12.30-ഓടെ റാന്നി കോടതിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഹാജരാക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ആദ്യ അറസ്റ്റാണ് ഇത്. ദ്വാരപാലക ശില്‍പത്തിലെയും, കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്ന രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

Also Read: ശബരിമല സ്വർണക്കൊള്ള: ഹൈദരാബാദ് സ്വദേശിയിലേക്കും അന്വേഷണം

നിര്‍ണായക വിവരങ്ങള്‍

ഇയാളെ ചോദ്യം ചെയ്തതിലൂടെ അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. പ്രത്യേക സംഘം ഇന്നലെ സന്നിധാനത്തെത്തി പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കൊള്ളയിലൂടെ പോറ്റി ലക്ഷങ്ങള്‍ കൈക്കലാക്കിയതായാണ് നിഗമനം.