Sabarimala Gold Plating Scam: സ്വര്‍ണക്കൊള്ളയില്‍ വെട്ടിലായി ദേവസ്വം ബോര്‍ഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതല്‍ പേര്‍ കുടുങ്ങും?

Sabarimala Gold Plating Controversy: കേസില്‍ ഇതുവരെ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്‌ഐആറിലാണ് മുന്‍ ഭരണസമിതിയെ പ്രതി ചേര്‍ത്തത്. ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് എഫ്‌ഐആറിലുണ്ട്

Sabarimala Gold Plating Scam: സ്വര്‍ണക്കൊള്ളയില്‍ വെട്ടിലായി ദേവസ്വം ബോര്‍ഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതല്‍ പേര്‍ കുടുങ്ങും?

എ പത്മകുമാർ, ശബരിമല

Updated On: 

12 Oct 2025 11:38 AM

ബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് വെട്ടില്‍. 2019ലെ ബോര്‍ഡ് അംഗങ്ങളെ കേസില്‍ പ്രതി ചേര്‍ത്തു. എ. പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയാണ് കുരുക്കിലായിരിക്കുന്നത്. എന്നാല്‍ ആരുടെയും പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല. കട്ടിളയിലെ സ്വര്‍ണം അപഹരിച്ച കേസിലാണ് മുന്‍ ഭരണസമിതി വെട്ടിലായത്. ബോര്‍ഡംഗങ്ങളുടെ അറിവോടെയാണ് സ്വര്‍ണപാളികള്‍ ഇളക്കിയെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. 2019ലെ ബോര്‍ഡംഗങ്ങളുടെ ഭരണകാലത്താണ് സ്വര്‍ണപാളിയും, ദ്വാരപാലക ശില്‍പങ്ങളും ചെന്നൈയിലേക്ക് കൊണ്ടുപോയത്.

സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് കേസിലെ ഒന്നാം പ്രതി. ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. പ്രതികളുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കേസില്‍ ഇതുവരെ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്‌ഐആറിലാണ് മുന്‍ ഭരണസമിതിയെ പ്രതി ചേര്‍ത്തത്. കട്ടിളപ്പാളികള്‍ അപഹരിച്ച കേസിലാണ് രണ്ടാമത്തെ എഫ്‌ഐആര്‍. ദ്വാരപാലകശില്‍പത്തിലെ മോഷണവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ എഫ്‌ഐആര്‍. ഈ സംഭവങ്ങള്‍ വ്യത്യസ്ത തീയതികളില്‍ നടന്നതിനാലാണ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തില്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് എഫ്‌ഐആറിലുണ്ട്. നിലവില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ചെന്നൈയിലുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന നടത്താനാണ് പ്രത്യേക സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടത്.

Also Read: Sabarimala Gold Controversy: സ്വര്‍ണപാളി വിവാദത്തില്‍ ഇനി നിര്‍ണായക ദിനങ്ങള്‍; ദ്വാരപാലക ശില്‍പങ്ങള്‍ ഇന്ന് പരിശോധിക്കും

ഒരു ഫേവറും ചെയ്തിട്ടില്ല

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു ഫേവറും ചെയ്തിട്ടില്ലെന്ന് എ പത്മകുമാര്‍ പ്രതികരിച്ചു. 2007ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെത്തുന്നതെന്നും, അതിന് മുമ്പ് അയാള്‍ എവിടെയായിരുന്നുവെന്ന് അന്വേഷിച്ചിട്ടുണ്ടോയെന്നും പത്മകുമാര്‍ ചോദിച്ചു.

ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായാണ് പോറ്റി എത്തിയത്. അതിന് മുമ്പ് പോറ്റി ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. മാധ്യമങ്ങള്‍ തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഈ ആക്രമണം കൊണ്ട് താന്‍ ദുര്‍ബലനാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

അന്വേഷണത്തിന് ഇഡിയും

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയും അന്വേഷണത്തിന് ഒരുങ്ങുന്നു. കള്ളപ്പാട് ഇടപാട് നടന്നോ എന്നടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും