Sabarimala Gold Plating Controversy: ‘ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്’; ദേവസ്വത്തെ വെട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി

Sabarimala Gold Plating Controversy: പീഠം കാണാനില്ലെന്ന് പറഞ്ഞ് താന്‍ പരാതിപ്പെട്ടിട്ടില്ല. സഹായിയായ വാസുദേവനാണ് തനിക്ക് വേണ്ടി മെയിൽ അയച്ചത്. വാസുദേവനെ രക്ഷിക്കാനാണ് താൻ അക്കാര്യം മറച്ചുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

Sabarimala Gold Plating Controversy: ‘ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്’; ദേവസ്വത്തെ വെട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി

Sabarimala Gold Platting Controversy

Published: 

04 Oct 2025 13:36 PM

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദ(Sabarimala Gold Plating Controversy)ത്തില്‍ ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തൽ. ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡാണെന്നും രേഖകളിലും ചെമ്പാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണ്ണം നഷ്ടപ്പെട്ടതുകൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നും ഉണ്ണികൃഷ്ണൻ. സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. പീഠം കാണാതായെന്ന് പരാതി പറഞ്ഞിട്ടില്ല. പീഠം കാണാനില്ലെന്ന് പറഞ്ഞ് താന്‍ പരാതിപ്പെട്ടിട്ടില്ല. സഹായിയായ വാസുദേവനാണ് തനിക്ക് വേണ്ടി മെയിൽ അയച്ചത്. വാസുദേവനെ രക്ഷിക്കാനാണ് താൻ അക്കാര്യം മറച്ചുവച്ചതെന്നും അദ്ദേഹം പറഞ്ഞു.(Sabarimala Gold Plating Controversy)

അതേസമയം ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ചെമ്പുപാളി വാദത്തെ സ്ഥിരീകരിച്ച് കമ്പനി അഭിഭാഷകനും രംഗത്തെത്തിയിരുന്നു. 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് ദ്വാരപാലക പാളി സ്വർണ്ണം പൂശിയതെന്നും അത് സ്വർണ്ണപ്പാളി അല്ലെന്നും പൂർണമായും ചെമ്പിൽ തീർത്ത പാളിയാണെന്നും കമ്പനി അഭിഭാഷകനായ കെ.ബി പ്രദീപ് വ്യക്തമാക്കി. സ്വർണ്ണം പൂശാൻ കൊണ്ടുവന്നത് ചെമ്പ് പാളിയാണ്. ഒരിക്കൽ സ്വർണം പൂശിയ വസ്തു തങ്ങളുടെ സ്ഥാപനത്തിൽ സ്വീകരിക്കാറില്ലെന്നും, അതുകൊണ്ട് എത്തിച്ചത് ചെമ്പ് പാളിയായിരുന്നുവെന്നും കമ്പനിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

പാളികൾ അവിടേക്ക് എത്തിക്കുമ്പോൾ 42 കിലോയിൽ അധികം തൂക്കം ഉണ്ടായിരുന്നു. കഴുകിയതിനുശേഷം ഭാരം കുറയുന്നത് സ്വാഭാവികം ആണ്. കൂടാതെ പാളിയിൽ സ്വർണം പൂശുന്ന സമയത്ത് ദേവസ്വം ബോർഡ് പ്രതിനിധികളും കമ്പനിയിൽ ഉണ്ടായിരുന്നുവെന്നും സ്വർണ്ണം കക്ഷികൾ തന്നെയാണ് കൊണ്ടുവരുന്നതെന്നും കമ്പനി അഭിഭാഷകൻ ഇന്നലെ പറഞ്ഞിരുന്നു. ദ്വാരപാലക പാളിയുടെ തൂക്കം കുറഞ്ഞതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും അദ്ദേഹം സാങ്കേതികപരമായ വിശദീകരണം നൽകി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും