Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് സ്വർണപ്പാളി ഇളക്കിമാറ്റി എസ്ഐടി പരിശോധന

Sabarimala Gold Scam Case: അന്വേഷണത്തിൻ്റെ ഭാ​ഗമായി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിൻറെ വലത് ഭാഗത്തെ പാളികളുമാണ് നിലവിൽ ഇളക്കി മാറ്റിയിരിക്കുന്നത്. എസ്ഐടിയുടെ പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കുന്നതാണ്. സ്വ‍ർണപാളികളുടെ തൂക്കം അടക്കം നിർണയിക്കുന്നതിനാണ് ഇളക്കിമാറ്റിയിരിക്കുന്നത്.

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് സ്വർണപ്പാളി ഇളക്കിമാറ്റി എസ്ഐടി പരിശോധന

Sabarimala

Updated On: 

17 Nov 2025 | 02:35 PM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ (Sabarimala Gold Scam) സന്നിധാനത്ത് നിർണായക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. സ്വർണപാളികൾ ഇളക്കിമാറ്റിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശ അനുസരിച്ചാണ് എസ്ഐടിയുടെ നടപടി.

അന്വേഷണത്തിൻ്റെ ഭാ​ഗമായി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിൻറെ വലത് ഭാഗത്തെ പാളികളുമാണ് നിലവിൽ ഇളക്കി മാറ്റിയിരിക്കുന്നത്. എസ്ഐടിയുടെ പരിശോധനകൾക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കുന്നതാണ്. സ്വ‍ർണപാളികളുടെ തൂക്കം അടക്കം നിർണയിക്കുന്നതിനാണ് ഇളക്കിമാറ്റിയിരിക്കുന്നത്.

Also Read: അയ്യപ്പന്മാരുടെ ശ്രദ്ധയ്ക്ക്…. ശബരിമലയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ…

അതേസമയം സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരി​ഗണക്കണമെന്ന് ദേവസ്വം ബെ‌ഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നാണ് സിംഗിൽ ബെഞ്ചിൻ്റെ നിലപാട്.

നിലവിൽ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ ഹർജികളും പരിഗണിക്കുന്നത് ദേവസ്വം ഡിവിഷൻ ബെഞ്ചാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അഭിപ്രായം. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായും സംശയിക്കുന്നുണ്ട്. അതിനാൽ വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നാണ് ആവശ്യം.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി