AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള വിവാദം: മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

Sabarimala Gold Scam N Vasu Arrest: വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന വ്യക്തിയാണ് എൻ വാസു. അതിനാൽ ഇയാളുടെ അറസ്റ്റ് കേസിൽ നിർണായകമാണ്.

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള വിവാദം: മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ
മുൻ ദേവസ്വം കമ്മീഷണർ എൻ വാസു Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 11 Nov 2025 17:22 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ (Sabarimala Gold Scam Case) മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ (N Vasu arrested). എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു.

വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്ന വ്യക്തിയാണ് എൻ വാസു. അതിനാൽ ഇയാളുടെ അറസ്റ്റ് കേസിൽ നിർണായകമാണ്. വാസുവിനെതിരെ ശക്തമായ മൊഴിയാണ് മുരാരി ബാബു അടക്കം നൽകിയിരിക്കുന്നത്.

ALSO READ: ശബരിമല സ്വർണ്ണം മോഷണം; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

നടന്നതെല്ലാം വാസു അറിഞ്ഞുകൊണ്ടാണെന്നാണ് മുരാരി ബാബുവും സുധിഷും മൊഴി നൽകിയിട്ടുള്ളത്. ഇതുകൂടാതെ മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരായിരുന്നു. ചോദ്യം ചെയ്യലിൽ, രേഖകളിൽ തിരുത്തൽ വരുത്തിയ കാര്യത്തിൽ വാസു ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മാത്രമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി ഇന്ന് അവധിയായതിനാൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാകും വാസുവിനെ ഹാജരാക്കുക.