AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ചക്രവാതച്ചുഴി, മഴ വീണ്ടും കനക്കുന്നു; ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Latest Weather Update Today: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണം.

Kerala Rain Alert: ചക്രവാതച്ചുഴി, മഴ വീണ്ടും കനക്കുന്നു; ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Rain AlertImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 11 Nov 2025 14:01 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളിൽ ഉച്ചയ്ക്ക് ശേഷമാണ് മഴ ലഭിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കൂടാതെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Also Read: പുതിയ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാനിർദ്ദേശം

വരും മണിക്കൂറിൽ സംസ്ഥാനത്തെ ചില ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുലാവർഷം ഇപ്പോഴും മന്ദ​ഗതിയിലാണ്. പ്രതീക്ഷിച്ച മഴയുടെ പാതിപോലും കേരളത്തിന് ലഭിച്ചിട്ടില്ല എന്നത് നിരാശയാണ്.

വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. പകൽ സമയങ്ങളിൽ പലയിടത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാത്രി സമയങ്ങളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുന്നത്.