Sabarimala Gold Scam: ശബരിമല വിഷയത്തില്‍ അറസ്റ്റുകള്‍ എന്തുകൊണ്ട് വൈകി? സംശയങ്ങള്‍ കെട്ടടങ്ങാതെ വിശ്വാസികള്‍

Sabarimala Gold Theft Case Updates: ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നാണ് വലിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. ഇതിനോടകം തന്നെ നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Sabarimala Gold Scam: ശബരിമല വിഷയത്തില്‍ അറസ്റ്റുകള്‍ എന്തുകൊണ്ട് വൈകി? സംശയങ്ങള്‍ കെട്ടടങ്ങാതെ വിശ്വാസികള്‍

ശബരിമല

Updated On: 

19 Jan 2026 | 05:43 PM

പമ്പ: വിശ്വാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ് ശബരിമലയില്‍ നടന്നത്. അയ്യപ്പന്റെ സ്വര്‍ണം മോഷണം പോയി നാളുകള്‍ പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത് വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു. ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നാണ് വലിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടത്. ഇതിനോടകം തന്നെ നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിയാ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൊല്ലം വിജിലന്‍സ് കോടചി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തത്.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരത തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണത്തിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് നീക്കം.

Also Read: Sabarimala Gold Theft: ശബരിമലയിലെ സ്വർണ്ണപ്പാളികൾ മൊത്തം വിറ്റു? ഘടനയിൽ വലിയ വ്യത്യാസം, റിപ്പോർട്ട്

ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷണം പോയതായി വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ പരിശോധന നടത്തി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഇനിയും ഉണ്ടായേക്കാം.

അതേസമയം, 1998ല്‍ വ്യവസായി വിജയ് മല്യയാണ് ക്ഷേത്രത്തിലെ ശില്‍പങ്ങളിലും മറ്റും സ്വര്‍ണം പൊതിയാന്‍ സംഭാവന നല്‍കിയത്. ഏകദേശം 32 കിലോഗ്രാം സ്വര്‍ണവും 1,900 കിലോഗ്രാം ചെമ്പുമായിരുന്നു സംഭാവന. 18 കോടി രൂപ ചെലവ് വന്നിരുന്ന പദ്ധതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിയത്. ഈ സ്വര്‍ണമാണ് നിലവില്‍ കാണാതായിരിക്കുന്നത്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ