Train Time Change: തോന്നുംപോലെ സ്‌റ്റേഷനിലേക്ക് പോകല്ലേ! ഈ ട്രെയിനുകളുടെ സമയം മാറി
Kerala Train Schedule January 2026: ജനുവരി ഒന്നിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ് ജനുവരി മൂന്നിനാണ് കേരളത്തില്‍ എത്തിച്ചേരുക. അതിനാലാണ് ജനുവരി ഒന്ന് മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജനശതാബ്ദി, കേരള എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയമാണ് മാറിയത്. 2026 ജനുവരി 1 മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസ് ജനുവരി മൂന്നിനാണ് കേരളത്തില്‍ എത്തിച്ചേരുക. അതിനാലാണ് ജനുവരി ഒന്ന് മുതല്‍ പുതിയ സമയം പ്രാബല്യത്തില്‍ വരുന്നത്.
പുതുക്കിയ സമയങ്ങള്‍
ട്രെയിന്‍ നമ്പര്‍ 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസിന്റെ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള സമയത്തിലാണ് മാറ്റം. നേരത്തെ 9.40ന് എറണാകുളത്ത് എത്തിച്ചേര്‍ന്നിരുന്ന ജനശതാബ്ദി ജനുവരി ഒന്ന് മുതല്‍ 9.30ന് എത്തിച്ചേരും.
Also Read: Kochi Metro: പുതുവത്സരം കൊച്ചിയില്‍ ആഘോഷിക്കാം; പാതിരാത്രിയും മെട്രോ സര്‍വീസ് ഉറപ്പ്
ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് സമയത്തിലും മാറ്റമുണ്ട്. 20 മിനിറ്റ് വ്യത്യാസമാണ് സംഭവിക്കുന്നത്. തൃശൂര്‍ മുതല്‍ കൊല്ലം വരെയുള്ള സമയത്തിലാണ് 20 മിനിറ്റ് മാറ്റം. 9.40ന് എറണാകുളത്ത് എത്തിയിരുന്ന ട്രെയിന്‍ ജനുവരി 1 മുതല്‍ 9.30ന് എത്തുന്നതാണ്. 12.35നായിരുന്നു നേരത്തെ കൊല്ലത്ത് തീവണ്ടി എത്തിയിരുന്നത്, എന്നാല്‍ അത് 12.20 ആയി കുറയും.
ട്രെയിന്‍ നമ്പര്‍ 12626 തിരുവനന്തപുരം കേരള എക്‌സ്പ്രസിന്റെ സമയവും തൃശൂര്‍ മുതലുള്ളതാണ് മാറിയത്. ജനുവരി ഒന്ന് മുതല്‍ എറണാകുളം ടൗണില്‍ ട്രെയിന്‍ 4.30ന് എത്തും. 4.35ന് അവിടെ നിന്നും പുറപ്പെടും.