AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam:ശബരിമല സ്വർണ്ണം മോഷണം: FIR ആവശ്യപ്പെട്ട് ED സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Sabarimala Gold Scam Case: ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്

Sabarimala Gold Scam:ശബരിമല സ്വർണ്ണം മോഷണം: FIR ആവശ്യപ്പെട്ട് ED സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Sabarimala Temple Image Credit source: TV9 Network
ashli
Ashli C | Updated On: 17 Nov 2025 07:22 AM

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹാർജി ഹൈക്കോടതി പരിഗണിക്കും. നേരത്തെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ഉണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായി ഒരുങ്ങുന്നത്. ‌‌

എഫ്ഐആറിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ലഭ്യമായാൽ ഇസിആർ രജിസ്റ്റർ ചെയ്യുന്ന നടപടിയിലേക്ക് നീങ്ങും എന്നാണ് സൂചന. അതേസമയം ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്.

ALSO READ: ശബരിമലയില്‍ വന്‍ തിരക്ക്; അയ്യനെ കാണാൻ ഭക്തരുടെ നീണ്ട നിര

എസ് പി ശശിധരനും സംഘവും ആണ് എത്തിയത്. ശ്രീ കോവിലിലെ ദ്വാരപാലക പാളി, സാമ്പിൾ ശേഖരിക്കും. അതേസമയം മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനന്റെ സാന്നിധ്യത്തിൽ മേൽശാന്തിയായ അരുൺകുമാർ നമ്പൂതിരിയാണ് നടതുറന്നത്.അയ്യപ്പ ദർശനത്തിനു വേണ്ടി തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. ഇന്ന് പുലർച്ചയോടെ മണ്ഡലകാല പൂജകൾ ആരംഭിച്ചു.

പുലർച്ചെ 3:00 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയും ആണ് ദർശനം ലഭിക്കുക. ഡിസംബർ 26 ന് തങ്ക അങ്കി ചാർത്തി ദീപാരാധനയും കഴിഞ്ഞ ഡിസംബർ 27ന് മണ്ഡല പൂജയ്ക്ക് ശേഷമാണ് ഇനി ശബരിമല നട അടയ്ക്കുക. തീർത്ഥാടനത്തിനായി എത്തുന്ന ഭക്തർക്ക് സന്നിധാനത്ത് താമസിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങളും സജ്ജമാണ്. ഇതിനുവേണ്ടി വിവിധ കെട്ടിടങ്ങളിലായി 540 മുറികൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ 56 മുറികൾ ശബരി ഗസ്റ്റ് ഹൗസിലും ഉണ്ട്.