AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala kalam 2025: ശബരിമലയില്‍ വന്‍ തിരക്ക്; അയ്യനെ കാണാൻ ഭക്തരുടെ നീണ്ട നിര

Sabarimala Mandala-Makara Vilakku Pilgrimage Season Begins: പൊന്നമ്പല നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നട തുറന്നപ്പോഴുള്ള തിരക്ക് ഇപ്പോഴും അതേപടി തുടരുകയാണ്.

Sabarimala Mandala kalam 2025: ശബരിമലയില്‍ വന്‍ തിരക്ക്; അയ്യനെ കാണാൻ ഭക്തരുടെ നീണ്ട നിര
Sabarimala Mandala Kalam 2025Image Credit source: PTI
sarika-kp
Sarika KP | Published: 17 Nov 2025 06:54 AM

ശബരിമല: അയ്യനെ കൺകുളിർക്കെ കാണാൻ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഭക്തരുടെ നീണ്ട നിര. ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളമാണ് വരില്‍നില്‍ക്കുന്നത്. ഏഴ് മണിക്കൂർ നേരം വരെ വരിനില്‍ക്കുന്നവര്‍ ഉണ്ട്.പൊന്നമ്പല നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നട തുറന്നപ്പോഴുള്ള തിരക്ക് ഇപ്പോഴും അതേപടി തുടരുകയാണ്.

ഈ വർഷത്തെ മുന്നൊരുക്കങ്ങൾ പൂർണമാണെന്ന് ദേവസ്വവും സര്‍ക്കാരും പറഞ്ഞിരുന്നെങ്കിലും പതിവ് സാഹചര്യമാണ് ഇത്തവണയും കാണാൻ സാധിക്കുന്നത്. മുൻവർഷത്തിനു സമാനമായ ഒരുക്കങ്ങള്‍ അവലോകനംചെയ്യുന്ന യോഗങ്ങള്‍ ഇത്തവണ കാര്യമായി നടന്നില്ലെന്നാണ് സർക്കാർ ജീവനക്കാർ വരെ പറയുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ വര്‍ഷവും നടത്തുന്ന യോഗവും ഇത്തവണയുണ്ടായില്ല. പമ്പയില്‍ ഒരു യോഗംപോലും വിളിച്ചില്ല.

Also Read:ഇന്ന് വൃശ്ചികം 1; അയ്യപ്പ സ്തുതിയുടെയും ശരണ മന്ത്രങ്ങളുടേയും പുണ്യനാളുകൾ വന്നെത്തി!

അതേസമയം മണ്ഡല മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രിമാരായ കണ്ഠര് മഹേഷ് മേഹനരുടെ സാന്നിധ്യത്തിൽ സ്ഥാനം ഒഴിയുന്ന മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് തിരുനട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ചു. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. പതിനെട്ടാംപടിയിൽ ആഴി തെളിയിച്ച് ഭക്തർക്കായി തുറന്നുനൽകി. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പതിനെട്ടാംപടി കയറിയത്.

സന്നിധാനത്ത്‌ ആദ്യ ദിവസം തന്നെ 3500 പോലീസുകാരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. തീര്‍ഥാടനചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പോലീസുകാരെ നട തുറന്ന ദിവസം തന്നെ നിയോ​ഗിക്കുന്നത്. കഴിഞ്ഞവര്‍ഷം 2800 പൊലീസുകാരേ ആദ്യദിനത്തില്‍ ഉണ്ടായിരുന്നുള്ളൂ. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഏകോപനത്തിനായി ഒരു കണ്‍ട്രോള്‍ റൂം പത്തനംതിട്ടയിലും ഉണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്ത് വരുന്നവരെ പരിശോധിച്ചു വേഗം കടത്തിവിടാന്‍ 60 പൊലീസുകാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.