Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് പുറത്തേക്കോ? ജാമ്യഹർജിയിൽ വിശദമായ വാദം ഇന്ന്

Tantri Kandararu Rajeevaru's bail plea Consider today: ജാമ്യഹർജികളെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നതും തന്ത്രിയുടെ അറിവോട് കൂടിയാണെന്നും അദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് പുറത്തേക്കോ? ജാമ്യഹർജിയിൽ വിശദമായ വാദം ഇന്ന്

തന്ത്രി കണ്ഠരര് രാജീവ‍‍ര്

Updated On: 

09 Feb 2026 | 07:09 AM

കൊല്ലം: സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ‍‍ർക്ക് ഇന്ന് നിർണായകം. ജാമ്യഹ‍ർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഇരുജാമ്യഹർജികളിലും വാദം കേൾക്കുന്ന കോടതി എസ്ഐടി റിപ്പോർട്ട് കൂടി പരി​ഗണിച്ചാകും തീരുമാനമെടുക്കുന്നത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തനിക്ക് ഉത്തരവാദിത്തമുള്ളുവെന്നാണ് ജാമ്യഹർജിയിലെ പ്രധാനവാദം. സ്വർക്കൊള്ളയുമായി ബന്ധപ്പെട്ട തനിക്ക് യാതൊരു പങ്കുമില്ലെന്നും പറയുന്നു.

നിലവിൽ ദ്വാരപാക കേസിലും കട്ടിളപ്പാളിക്കേസിലും തന്ത്രി പ്രതിയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി വരെ ജയിൽമോചിതനായ സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷകളും വിജിലൻസ് കോടതി പരി​ഗണിക്കുന്നത്. കഴിഞ്ഞ തവണ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈനായിട്ടാണ് തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്. തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പതിനാല് ദിവസത്തേക്ക് കൂടി റിമാൻഡ് കൂട്ടുകയായിരുന്നു.

അതേസമയം, ജാമ്യഹർജികളെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നതും തന്ത്രിയുടെ അറിവോട് കൂടിയാണെന്നും അദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?

റിമാൻഡിലായി തൊണ്ണൂറ് ദിവസം പൂർത്തിയായതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ്  പോറ്റി. മുരാരി ബാബു, എസ് ശ്രീകുമാര്‍, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാര്‍ എന്നിവരാണ് നേരത്തെ ജയില്‍ മോചിതരായവര്‍. അതേസമയം കട്ടിളപ്പാളി കേസിലെ പ്രതിയായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി തൊണ്ണൂറ് ദിവസം പിന്നിട്ടു. സ്വാഭാവിക ജാമ്യം തേടി അപേക്ഷ ഇന്ന് സമർപ്പിക്കും.

Follow Us
Related Stories
Thiruvnanthapuram News: ബൈക്ക് ഇരപ്പിച്ചതിന് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ
Kerala Lottery Result: അറിഞ്ഞില്ലേ? ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്
Koodal Fake Case: 20 കാരന് ക്രൂരമർദ്ദനം! പട്ടികളെന്നോണം പോലീസ് പെരുമാറി; 13 കാരിയുടെ വ്യാജ പരാതിയിൽ ഇരയായവർ പറയുന്നു
എം.വി ഗോവിന്ദൻ വായടക്കുന്നതാണ് നല്ലത്, അയാൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ കെൽപ്പില്ല: രൂക്ഷ വിമർശനവുമായി ജി സുധാകരൻ
Kerala Rain Alert: കുട മാറ്റിവെക്കേണ്ട, മഴ തുടരും! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിർദ്ദേശം
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ രണ്ടാം സമ്മാനക്കാരും ഏജന്റ് കമ്മീഷന്‍ കൊടുക്കണം; പിന്നെ ഇത്രയേ കിട്ടൂ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല