Sabarimala Gold Scam: ശബരിമല സ്വർണ്ണ മോഷണം: സ്മാർട്ട് ക്രിയേഷൻസിന്റേത് കള്ളക്കണക്കോ? ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷങ്ങൾ കൈക്കലാക്കി
പ്രത്യേക അന്വേഷണസംഘം ആദ്യം അന്വേഷണം തുടങ്ങുന്നത് ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണക്കള്ളയും കട്ടിളപടിയിലെ സ്വർണ്ണപ്പാളി ചെമ്പാക്കിയ അട്ടിമറിയേയും കുറിച്ചാണ്. 2019 ഫെബ്രുവരി എക്സിക്യൂട്ടീവ് ഓഫീസർ തയ്യാറാക്കിയ ഉത്തരവിൽ കട്ടിളപ്പടിയിലെ പാളികൾ സ്വർണം ആണെന്നാണ് പരാമർശിച്ചിരുന്നത്.

Sabarimala Gold Platting Controversy
തിരുവനന്തപുരം: ശബരിമല സ്വർണ്ണം മോഷണത്തിൽ(Sabarimala Gold Scam), ശബരിമലയുടെ മറവിൽ ഉണ്ണികൃഷ്ണൻ പോറ്റി (Unnikrishnan Potty)ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് റിപ്പോർട്ട്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ നേതൃത്വത്തിലെ ദേവസ്വം ബോർഡ് അന്വേഷണയിൽ. ആരോപണ വിധേയരായ ജീവനക്കാർക്കെതിരായ നടപടി ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
പ്രത്യേക അന്വേഷണസംഘം ആദ്യം അന്വേഷണം തുടങ്ങുന്നത് ദ്വാരപാലക ശില്പപാളികളിലെ സ്വർണ്ണക്കള്ളയും കട്ടിളപടിയിലെ സ്വർണ്ണപ്പാളി ചെമ്പാക്കിയ അട്ടിമറിയേയും കുറിച്ചാണ്. 2019 ഫെബ്രുവരി എക്സിക്യൂട്ടീവ് ഓഫീസർ തയ്യാറാക്കിയ ഉത്തരവിൽ കട്ടിളപ്പടിയിലെ പാളികൾ സ്വർണം ആണെന്നാണ് പരാമർശിച്ചിരുന്നത്. ഇത് തിരുത്തി ചെമ്പ് എന്ന് ആക്കിയത് ദേവസ്വം കമ്മീഷണറും അത് ആവർത്തിച്ചു പറഞ്ഞത് ദേവസം ബോർഡിന്റെ ഉത്തരവിലും ആണ്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ ആക്കുന്നത് ഈ കാര്യമാണ്. അതിനൊപ്പം പത്മകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിലേക്കും അന്വേഷണം നീളും.(Sabarimala Gold Plating Controversy)
ശബരിമല(Kerala Sabarimala Gold Scam)യിലെ സ്‌ട്രോങ് റൂം പരിശോധന ഇന്ന്. ഹൈക്കോടതി(Kerala High Court) നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. രാവിലെ 11 മണിയോടെ സ്‌ട്രോങ് റൂം തുറന്നാണ് പരിശോധന. പരിശോധന നടത്തുന്നതിനുവേണ്ടി ജസ്റ്റിസ് കെടി ശങ്കരന്‍ ഇന്നലെ പമ്പയിലെത്തിയിരുന്നു. അതേസമയം ദ്വാരപാലക പാളികളുടെ പരിശോധന നാളെയാണ് നടത്തുക. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കാളികളാകും. പരിശോധനയ്ക്ക് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.കഴിഞ്ഞ ദിവസം ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 474.9 ഗ്രാം സ്വര്‍ണം അപഹരിക്കപ്പെട്ടതായി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.