Sabarimala Gold Scam: ശബരിമല സ്വര്‍ണ്ണമോഷണം; 2019 ല്‍ കട്ടിളപാളി കൊണ്ടു പോയത് ബോര്‍ഡ് അറിഞ്ഞില്ലെന്ന വാദം നിലനില്‍ക്കില്ല; തെളിവ് പുറത്ത്
Sabarimal Gold Plating Controversy: 2013ലാണ് ദേവസ്വം ആക്ട് ഭേദഗതി ചെയ്യുന്നത്. ദേവസ്വം ബോർഡിന്റെ യോഗങ്ങളിൽ കൺവീനർ സ്ഥാനമാണ് സെക്രട്ടറിക്ക്. ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് ചെയർമാൻ സ്ഥാനം.

Sabarimala (5)
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ(Sabarimala Gold Theft Case)ത്തിൽ ദേവസ്വം ബോർഡിനെ കുഴിയിൽ ആക്കി തെളിവുകൾ. 2019ലെ കട്ടിളപ്പാളി കൊണ്ടുപോയത് ബോർഡ് അറിഞ്ഞിട്ടില്ലെന്ന് വാദം നിലനിൽക്കില്ല. സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരം എന്ന് തെളിയിക്കുന്ന ദേവസ്വം ബോർഡിന്റെ പകർപ്പ് പുറത്ത്. 2013ലാണ് ദേവസ്വം ആക്ട് ഭേദഗതി ചെയ്യുന്നത്. ദേവസ്വം ബോർഡിന്റെ യോഗങ്ങളിൽ കൺവീനർ സ്ഥാനമാണ് സെക്രട്ടറിക്ക്. ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് ചെയർമാൻ സ്ഥാനം.
അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് ദേവസ്വം ബോർഡ് സെക്രട്ടറി ഇറക്കണമെങ്കിൽ അതിൽ ദേവസ്വം ബോർഡിന്റെ അനുമതി നേടിയിരിക്കണം എന്നാണ് 2013 നിയമത്തിൽ അനുശാസിക്കുന്നത്. ഈ ചട്ടം നിലനിൽക്കുന്നതിനിടയിലാണ് 2019 ൽ കട്ടിളപ്പാളി കൊണ്ടുപോകാൻ ദേവസ്വം സെക്രട്ടറി പ്രത്യേക ഓർഡർ തയ്യാറാക്കിയത്. ഇത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
അതേസമയം, ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ ദേവസ്വം ബോര്‍ഡ് കുരുക്കിൽ. 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ കേസില്‍ പ്രതി ചേര്‍ത്തു. എ. പത്മകുമാര്‍ പ്രസിഡന്റായ ഭരണസമിതിയാണ് വെട്ടിലായിരിക്കുന്നത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കട്ടിളയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് മുന്‍ ഭരണസമിതി ഇപ്പോൾ കുരുങ്ങിയത്. ബോര്‍ഡംഗങ്ങളുടെ അറിവോടെയാണ് സ്വര്‍ണപാളികള്‍ ഇളക്കിയെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. 2019ലെ ബോര്‍ഡംഗങ്ങളുടെ ഭരണകാലത്താണ് സ്വര്‍ണപാളിയും, ദ്വാരപാലക ശില്‍പങ്ങളും ചെന്നൈയിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞദിവസം സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാണ്. ഉണ്ണികൃഷ്ണന്‍ പോസ്റ്റിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. പ്രതികളുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.