Sabarimala Mandala Kalam 2026: വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് പമ്പയിലേക്ക് യാത്ര അനുവദിക്കില്ല; നിർദ്ദേശങ്ങളുമായി KSRTC

തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങൾ നിന്നും കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നടത്തും. എന്നാൽ പമ്പയിലേക്ക് നേരിട്ട് എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് പമ്പയിൽ ദർശനത്തിനുള്ള ബുക്കിംഗ് ലഭിക്കുന്നതല്ല എന്ന് കെ എസ് ആർ ടി സി അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് വേണ്ടി ഇവർക്ക്............

Sabarimala Mandala Kalam 2026: വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് പമ്പയിലേക്ക് യാത്ര അനുവദിക്കില്ല; നിർദ്ദേശങ്ങളുമായി KSRTC

Ksrtc Pamba service

Published: 

16 Nov 2026 | 10:06 PM

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് നിർദേശവുമായി കെഎസ്ആർടിസി. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങൾ നിന്നും കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നടത്തും. എന്നാൽ പമ്പയിലേക്ക് നേരിട്ട് എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് പമ്പയിൽ ദർശനത്തിനുള്ള ബുക്കിംഗ് ലഭിക്കുന്നതല്ല എന്ന് കെ എസ് ആർ ടി സി അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് വേണ്ടി ഇവർക്ക് വീണ്ടും നിലക്കലേക്ക് തിരിച്ചു പോകേണ്ടതായി വരും.

വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമായിരിക്കും കെഎസ്ആർടിസിയിൽ പമ്പയിലേക്ക് കൊണ്ടുപോവുക. അതേസമയം സ്പോട്ട് ബുക്കിങ്ങിനു വേണ്ടി വരുന്നവരെ നിലയ്ക്കലിൽ ഇറക്കും. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഇക്കാര്യം പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ:വ്രതശുദ്ധിയുടെ പുണ്യകാലത്തിന് തുടക്കം! മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

ഭക്തർക്ക് വലിയ ബുദ്ധിമുട്ടും അതേപോലെ സമയം നഷ്ടവും ഉണ്ടാകുന്നതിനൊപ്പം പമ്പയിൽ ഉണ്ടാകുന്ന അനാവശ്യ തിരക്കിനും പമ്പ നിലക്കൽ ചെയിൻ സർവീസുകൾ അധിക തിരക്കിന് ഇടയാക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

കെഎസ്ആർടിസി മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ ഇതൊക്കെയാണ്…

  1. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രം പമ്പയിലേക്ക് യാത്ര അനുവദിക്കുകയും പമ്പയിൽ ഇറക്കുകയും ചെയ്യുക.
  2. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തരെ സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഇറക്കുക. ബുക്കിംഗിന് ശേഷം ഇവർക്ക് പമ്പയിലേക്ക് പോകുന്നതിന് നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കുക.
  3. ടിക്കറ്റ് നൽകുന്ന സമയത്തോ അല്ലെങ്കിൽ യാത്രക്കിടയിലോ കണ്ടക്ടർ ഭക്തരുടെ വെർച്വൽ ക്യൂ ബുക്കിംഗ് വിവരം പരിശോധിച്ച് അതനുസരിച്ച് പമ്പയിലേക്കോ നിലയ്ക്കലേക്കോ ടിക്കറ്റ് നൽകുക.
  4. കൂടാതെ ഈ വിവരങ്ങൾ ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനങ്ങളിലും മലയാളം, തമിഴ്, കന്നട, തെലുങ്ക് ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പ്രദർശിപ്പിക്കുകയും അറിയിപ്പ് നൽകുകയും ചെയ്യുക.

ENGLISH SUMMARY

With the commencement of the Mandala season, KSRTC has issued guidelines for Ayyappa devotees traveling to Sabarimala. To facilitate the travel of pilgrims, KSRTC will operate long-distance services from various parts of the state as well as from neighboring states. However, KSRTC has clarified that devotees arriving directly at Pamba without having booked a slot via the ‘Virtual Queue’ system will not be able to secure a booking for *darshan* upon arrival.

Loading...
Unable to load recommendations.
Follow Us
Related Stories
നാട്ടുകാർക്ക് സംശയം തോന്നി, പൊലീസ് വാതിൽ തുറന്നപ്പോൾ കണ്ടത് ദാരുണകാഴ്ച; കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ
Sabarimala Mandala Kalam 2026: വ്രതശുദ്ധിയുടെ പുണ്യകാലത്തിന് തുടക്കം! മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ടു കേൾക്കാനോ പാടില്ലെന്ന് പറയാനാകുമോ? DJ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; ഹൈക്കോടതി
Sabarimala Weather Update: ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ? തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്‌
Kerala Lottery Result Today: ആ ഭാഗ്യശാലി നിങ്ങളാണെങ്കിലോ! ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്
അവധിക്ക് നാട്ടിലെത്തിയ യുവാവ് കവിളിൽ വെടിയേറ്റ് മരിച്ചു, സ്കൂട്ടർ മറിഞ്ഞ നിലയിൽ
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?