Nilakkal Specialty Hospital: ശബരിമല തീർത്ഥാടകർക്ക് ഇനി വിദഗ്ധ ചികിത്സയ്ക്ക് ദൂരെ പോകേണ്ട, സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിലക്കലിൽ വരുന്നു
Modern Speciality Hospital for Ayyappa Pilgrims: 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്.

Nilakkal Hospital
പത്തനംതിട്ട: അയ്യപ്പഭക്തർക്ക് ശബരിമല യാത്രയ്ക്കിടെ ഇനി വിദഗ്ധ ചികിത്സയ്ക്കായി ദൂരേക്ക് പോകേണ്ട. നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനം വരത്തക്ക രീതിയിൽ നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുറക്കുന്നു.നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്.
6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്‌പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 6.12 കോടി രൂപയോളമാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ 12 മണിക്ക് മന്ത്രി വീണാ ജോർജ്ജ് തന്നെ നിർവഹിക്കും.
Also Read:വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടു; യുവതി ഗുരുതരാവസ്ഥയിൽ, പ്രതി പിടിയിൽ
10700 ചതുരശ്ര വിസ്തീർണത്തിലാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, പൊലീസ് ഹെൽപ്പ് ഡെസ്‌ക്, 3 ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്‌സസ് സ്റ്റേഷൻ, ഇസിജി റൂം, ഐ.സി.യു, ഫാർമസി, സ്റ്റോർ ഡ്രസിങ് റൂം, പ്ലാസ്റ്റർ റൂം, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, ഇ-ഹെൽത്ത് റൂം, ഇലക്ട്രിക്കൽ പാനൽ റൂം, ലിഫ്റ്റ് റൂം, ടോയ്‌ലറ്റ് എന്നിവ ഉണ്ടായിരിക്കും. ഒന്നാം നിലയിൽ എക്‌സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്‌സ് റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോർ റൂം എന്നിവ.