Sabarimala Pilgrim Death: സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു
Sabarimala Pilgrim Death: രണ്ടു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ കുറഞ്ഞത് 150 പേർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിൽ തന്നെ ശരാശരി 40 മുതൽ 42 കേസുകൾ...
ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു. സന്നിധാനത്ത് വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ മുരളിയാണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇതോടെ ശബരിമല തീർത്ഥാടന കേന്ദ്രത്തിൽ വച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
ശബരിമല തീർത്ഥാടനം ആരംഭിച്ച ആദ്യ 9 ദിവസത്തിനിടയിൽ ഹൃദയാഘാതം മൂലം മരിക്കുന്നത് 9 പേരാണ്. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനു വേണ്ടി നവംബർ 17നാണ് ശബരിമല നട തുറന്നത്. എന്നാൽ 9 ദിവസങ്ങൾ ആകുമ്പോഴേക്കും ഇത്രയും ഹൃദയസ്പന്ദനം മരണങ്ങൾ ഉണ്ടാകുന്നത് അധികൃതരിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
ഓരോ സീസണിലും ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിൽ തീർഥാടനത്തിനായി എത്തുന്നത്. രണ്ടു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ സീസണിൽ കുറഞ്ഞത് 150 പേർക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിൽ തന്നെ ശരാശരി 40 മുതൽ 42 കേസുകൾ മരണം സംഭവിക്കാറുണ്ട്.
ALSO READ: ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു
വ്യക്തികൾ കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുന്ന ഒരു രീതിയാണ് ഇതിലും കൂടുതലായി കണ്ടു വരുന്നത്. അതേസമയം മരണസംഖ്യയുടെ ഇരട്ടിയിലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം ആദ്യ എട്ടു ദിവസം കഴിയുമ്പോൾ ഏട്ടു ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങിമരണവും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദിവസങ്ങൾക്കു മുമ്പ് ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചിരുന്നു. 42 വയസ്സുള്ള ആന്ധ്രപ്രദേശ് സ്വദേശിയായ മല്ലികാർജുന റെഡിയായിരുന്ന മരിച്ചത്. അദ്ദേഹത്തിനും ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘത്തിനൊപ്പം ആണ് അദ്ദേഹം എത്തിയിരുന്നത്. സത്രം പുല്ലുമേട് കാനനപാതയിൽ വച്ച് ശബരിമലയിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായത്.