Sabarimala Virtual Queue: എന്തുകൊണ്ട് 23,000 പേർ മലകയറിയില്ല? ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇടിവ്; അന്വേഷണം

Sabarimala Virtual Queue Booking Issue: ബുക്കിംഗ് നടത്തിയിട്ടും ദർശനത്തിന് എത്താത്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് അധികൃതർ വിശദമായി പരിശോധിക്കുന്നത്. പോലീസ് വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മണ്ഡലക്കാല തീർഥാടനത്തിന്റെ തുടക്കത്തിൽതന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് നിലവിൽ ആദ്യം പരിശോധിക്കുക.

Sabarimala Virtual Queue: എന്തുകൊണ്ട് 23,000 പേർ മലകയറിയില്ല? ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇടിവ്; അന്വേഷണം

Sabarimala

Published: 

26 Nov 2026 | 04:48 PM

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടും തീർത്ഥാടകർ എത്താത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചു. ബുക്കിംഗ് നടത്തിയിട്ടും ദർശനത്തിന് എത്താത്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് അധികൃതർ വിശദമായി പരിശോധിക്കുന്നത്. പോലീസ് വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

മണ്ഡലക്കാല തീർഥാടനത്തിന്റെ തുടക്കത്തിൽതന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് നിലവിൽ ആദ്യം പരിശോധിക്കുക. ഇതിനായി ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റ് വികസിപ്പിച്ച ടാറ്റ കൺസൾറ്റൻസി സർവീസസിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ചിലർ കൂട്ടമായി ശബരിമല വെർച്വൽ ക്യൂ ബുക്കിങ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് പുറമേ സംസ്ഥാനത്തിനകത്ത് നിന്ന് കൂട്ടമായി ഇത്തരത്തിൽ ബുക്കിങ് ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.

ALSO READ: ക്യാമറ ഓണാക്കി കീശയിലോ ഇരുമുടിയിലോ ഒളിപ്പിക്കും; ശബരിമലയിൽ വിഗ്രഹം ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തീർഥാടന കാലം ഒരാഴ്ച പിന്നിട്ടിട്ടും തിരക്കില്ലാത്തത് ഗൗരവകരമാണെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. തീർഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടുത്താനും അന്നദാനം പ്രതിസന്ധിയിലാക്കാനും ശ്രമം നടന്നതായും ശക്തമായ ആരോപണം ഉയരുന്നുണ്ട്. അതേസമയം സ്പോട് ബുക്കിങ് നിലയ്ക്കലിലേക്ക് മാറ്റിയത് തിരിച്ചടിയായെന്നും ഒരു വിഭാ​ഗത്തിൻ്റെ വിലയിരുത്തൽ വ്യക്തമാക്കുന്നു.

സ്പോട് ബുക്കിങ് മാറ്റിയത് തിരിച്ചടിയോ?

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാൻ പ്രധാന കാരണം സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റിയതാണെന്ന് വിലയിരുത്തൽ. നിലയ്ക്കലിൽ എത്തിയാൽ സ്പോട്ട് ബുക്കിംഗ് ഉറപ്പായും ലഭിക്കുമെന്ന് ദേവസ്വം ബോർഡും പോലീസും വ്യക്തമായി ഉറപ്പുനൽകാത്തത് ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകരുടെ വരവിനെ സാരമായി ബാധിച്ചു. കൂടാതെ, പ്രതിദിന ദർശന സ്ലോട്ടുകളുടെ എണ്ണം വെട്ടിക്കുറച്ചതും തിരിച്ചടിയായിട്ടുണ്ട്.

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റിയതോടെ, ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് ദർശന അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായി. എല്ലാവർക്കും ബുക്കിംഗ് ലഭിക്കുമെന്ന് അധികൃതർ ഉറപ്പിച്ചു പറയാത്തത് പലരെയും യാത്ര മാറ്റിവെക്കാൻ പ്രേരിപ്പിച്ചു. മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ എത്താതിരുന്നാൽ, ആ ഒഴിവുവരുന്ന സ്ലോട്ടുകൾ കൂടി സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റാറുണ്ടായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് 25,000 പേർ വരെ സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയ ദിവസങ്ങളുണ്ട്.

ഇത്തവണ വെർച്വൽ ക്യൂ ബുക്ക് ചെയ്ത ആയിരക്കണക്കിന് ആളുകൾ എത്താതിരുന്നിട്ടും, ആനുപാതികമായി സ്പോട്ട് ബുക്കിംഗ് എണ്ണം ഉയർത്താൻ അധികൃതർ തയ്യാറാകാത്തതും തിരക്ക് കുറയാൻ കാരണമായി. കൂടുതൽ തീർഥാടകർക്ക് ദർശനത്തിന് അവസരം നൽകുന്നതിന് തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട് ബുക്കിങ് അനുവദിക്കണമെന്ന ദേവസ്വം മന്ത്രിയുടെ നിർദേശവും ദേവസ്വം ബോർഡ് ഇതുവരെ പരിഗണിച്ചിട്ടില്ല. വർഷങ്ങളായി പമ്പയിൽ പ്രവർത്തിച്ചുവന്ന സ്പോട് ബുക്കിങ് കേന്ദ്രമാണ് ഇക്കൊല്ലെ നിലയ്ക്കലിലേക്ക് മാറ്റിയത്.

English Summary:

Sabarimala Virtual Queue Booking update, Authorities are verifying details of lakhs of pilgrims who booked darshan slots but failed to arrive amid a drop in turnout.

Loading...
Unable to load recommendations.
Follow Us
Related Stories
സ്കൂളിലെ വെടിവെപ്പ്: തോക്ക് ഉത്തരേന്ത്യൻ, ബുള്ളറ്റ് പഞ്ചാബ്; വിദ്യാർഥി ജു​വ​നൈൽ ഹോമിൽ, അ‌മ്മയ്ക്കെതിരേ കേസ്
Kerala Lottery Result: അറിയണ്ടേ ഇന്നത്തെ കോടീശ്വരൻ ആരെന്ന്… കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
പൊന്നാനിയിൽ കടലിൽവച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala Weather Update: സംസ്ഥാനത്ത് കനത്ത മഴ! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ശബരിമല തീർത്ഥാടകരും ശ്രദ്ധിക്കുക
Kerala Pay Revision: ഏറ്റവും കൂടുതൽ തുക സർക്കാർ ജീവനക്കാർക്കോ? ശമ്പളപരിഷ്കരണത്തിൽ ആശങ്ക
ക്യാമറ ഓണാക്കി കീശയിലോ ഇരുമുടിയിലോ ഒളിപ്പിക്കും; ശബരിമലയിൽ വിഗ്രഹം ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ