Kerala Holidays: സ്‌കൂളിന് 12, ബാങ്കിനും ഓഫീസുകള്‍ക്കും എത്ര ലീവുണ്ട്; ക്രിസ്മസ്-ന്യൂയര്‍ ആഘോഷം വെള്ളത്തിലാകുമോ?
Christmas New Year Holidays Kerala: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ് പരീക്ഷകള്‍ നടക്കുകയാണ്. ഡിസംബര്‍ 23 ഓടെ പരീക്ഷകള്‍ അവസാനിച്ച് കുട്ടികള്‍ അവധി ആഘോഷത്തിലേക്ക് കടക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലം അത്ര സന്തോഷകരമാകില്ല.
2025 അവസാനിച്ചു, ഇനി ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ മാത്രമാണ് 2025 ല്‍ ബാക്കിയുള്ളത്. ലോകമെമ്പാടുമുള്ള ആളുകള്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നക്ഷത്രങ്ങളും വിളക്കുകളുമായി വീടും വഴിയോരങ്ങളുമെല്ലാം അലങ്കരിക്കപ്പെട്ടു. ആഘോഷവേളകളില്‍ അവധി ലഭിക്കുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്‌കൂള്‍ കുട്ടികളെ മാത്രം തേടിയെത്തുന്ന അവധികളെ നോക്കി, തൊഴിലാളികള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമേ പലപ്പോഴും സാധിക്കാറുള്ളൂ.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ് പരീക്ഷകള്‍ നടക്കുകയാണ്. ഡിസംബര്‍ 23 ഓടെ പരീക്ഷകള്‍ അവസാനിച്ച് കുട്ടികള്‍ അവധി ആഘോഷത്തിലേക്ക് കടക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലം അത്ര സന്തോഷകരമാകില്ല, കാരണം സ്‌കൂള്‍ തുറന്നതിന് ശേഷവും അവര്‍ക്ക് പരീക്ഷകളുണ്ടാകും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ക്രിസ്മസ് പരീക്ഷകള്‍. സാധാരണ 10 ദിവസമാണ് ക്രിസ്മസിന് അവധി ലഭിക്കാറുള്ളതെങ്കില്‍, ഇത്തവണ ആ പതിവും തെറ്റി. ഇരട്ടിമധുരം സമ്മാനിച്ചാണ് ആ വാര്‍ത്തയും വിദ്യാര്‍ഥികളെ തേടിയെത്തിയത്. ഈ വര്‍ഷം 12 ദിവസത്തെ അവധി കുട്ടികള്‍ക്ക് ലഭിക്കുന്നു.
അര്‍ധ വാര്‍ഷിക പരീക്ഷ സമാപിച്ച് ഡിസംബര്‍ 24 ബുധന്‍ മുതലാണ് അവധികള്‍ ആരംഭിക്കുന്നത്. ജനുവരി നാല് വരെ അവധിക്കാലം നീണ്ടുനില്‍ക്കുന്നു. ജനുവരി അഞ്ചിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നത്. ഡിസംബര്‍ 11 മുതല്‍ 18 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 9,10 തിയതികളിലായി നടന്നതാണ് പരീക്ഷ ടൈം ടേബിളില്‍ മാറ്റം വരാന്‍ കാരണമായത്.
Also Read: School Holiday: ഡിസംബര്‍ 31ന് ഓഫീസില്‍ പോകേണ്ട; അവധി ഈ ജില്ലക്കാര്‍ക്ക് മാത്രം
ഡിസംബര്‍ 23 അടയ്ക്കുന്ന സ്‌കൂള്‍ 10 ദിവസത്തിന് ശേഷം ജനുവരി 3 നാണ് തുറക്കേണ്ടത്. എന്നാല്‍ ജനുവരി 3 ശനിയാഴ്ചയാണ്, ജനുവരി നാല് ഞായറും. ഇതാണ് സ്‌കൂള്‍ തുറക്കല്‍ ജനുവരി അഞ്ചിലേക്ക് മാറ്റാന്‍ കാരണം.
ഓഫീസുകള്‍ക്ക് അവധിയുണ്ടോ?
ക്രിസ്മസും ന്യൂയറും പ്രമാണിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവധി സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്ക് ലഭിക്കില്ല. ക്രിസ്മസിന് മാത്രമാണ് സംസ്ഥാനത്ത് അവധിയുള്ളത്. ബുധനാഴ്ചയാണ് ഇത്തവണ ഡിസംബര്‍ 31 വരുന്നത്. 2026 ജനുവരി 1 വ്യാഴാഴ്ച ആയതിനാല്‍ അന്നും ജീവനക്കാര്‍ ഓഫീസില്‍ എത്തേണ്ടി വരും. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്ന പതിവുണ്ട്.