Student Assault: തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തി
Student Assault: മാസങ്ങളോളമായി ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നുവെന്നും പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗികാതിക്രമം തുടർന്നു എന്നും പരാതി. ഒടുക്കം...
തിരുവനന്തപുരം: ജില്ലയിൽ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവർ പിടിയിൽ. ചാക്ക സ്വദേശിയായ വേലപ്പൻ ആണ് പേട്ട പോലീസിന്റെ പിടിയിലായത്.
മാസങ്ങളോളമായി ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നുവെന്നും പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗികാതിക്രമം തുടർന്നു എന്നും പരാതി. ഒടുക്കം മറ്റു വഴികൾ ഇല്ലാതെയാണ് കുട്ടി അധ്യാപികയോട് പരാതി അറിയിച്ചത്. അധ്യാപിക രക്ഷിതാക്കളെ വിവരം അറിയിച്ച ശേഷം പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
ALSO READ: മദ്യപിച്ച് ട്രെയിനിൽ കയറി; പുകവലി ചോദ്യം ചെയ്തത് പ്രകോപിതനാക്കി; റിമാൻഡ് റിപ്പോർട്ട് പുറത്ത്
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ നിരവധി കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തിരുവല്ല കവിത കൊലക്കേസ്; പ്രതി അജിൻ റെജി മാത്യു കുറ്റക്കാരൻ
പത്തനംതിട്ട തിരുവല്ലയിലെ കവിത കൊലക്കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരൻ എന്ന് കോടതി. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കോടതി കണ്ടെത്തിയത്. കേസിൽ അഡീഷണൽ ജില്ലാ കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.
കവിയൂർ സ്വദേശിയും സഹപാഠിയും ആയിരുന്ന കവിതയെ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ പേരിലാണ് അജിൻ റെജി മാത്യു തീ കൊളുത്തി കൊലപ്പെടുത്തിയത്. 2019ലായിരുന്നു സംഭവം. പ്രതി കവിതയെ വഴിയിൽ തടഞ്ഞുനിർത്തി കവിതയെ കുത്തി വീഴ്ത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു.
ആക്രമണത്തിൽ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി രണ്ടു നാൾ നീണ്ട ചികിത്സയ്ക്കു ഒടുവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കടന്നു കളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ കൈകാലുകൾ ബന്ധിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതേസമയം പ്രതിക്ക് തൂക്കുകയർ നൽകണമെന്നാണ് കവിതയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം.