5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mpox in Kerala: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ്‌ സ്ഥിരീകരിച്ചു

Second Mpox Case Confirmed: ചികിത്സയിലുള്ള യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

Mpox in Kerala: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ്‌ സ്ഥിരീകരിച്ചു
Mpox Outbreak In India
Follow Us
sarika-kp
Sarika KP | Published: 27 Sep 2024 10:30 AM

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് രോഗലക്ഷണങ്ങളെയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം പോക്‌സെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. സംസ്ഥാനത്ത് ഈ മാസം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പോക്‌സ് കേസാണിത്.

ഇതിനു മുൻപ് യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് എംപോക്സ് സ്ഥിരീകരിക്കുകയായിരുന്നു.

Also read-Mpox in Kerala: പുതിയ വകഭേദം അതീവ അപകടകാരി; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി എംപോക്‌സ് കേസ് മലപ്പുറത്ത്

രോഗ ലക്ഷണങ്ങൾ

സ്ഥിരമായ ഉയർന്ന പനി
പേശി വേദന
തലവേദന
വീർത്ത ലിംഫ് നോഡുകൾ
തണുപ്പ്
നടുവേദന
ക്ഷീണം

ചികിത്സ
വൈറൽ രോഗമായതിനാൽ എം പോക്സിന് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീർണ്ണതകൾ കൈകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം. എംപോക്സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തിൽ വയ്ക്കുകയും വേണം. എംപോക്സ് ബാധിതനാണെങ്കിൽ വ്രണങ്ങളും തടിപ്പുകളും പൂർണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകൽച്ച പാലിക്കണം. രോഗം ഭേദമാകാൻ രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും.

വാക്സിൻ
എംപോക്സിനെതിരെ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള വാക്സിനുകൾ ഉണ്ട്. എംവിബിഎൻ, എൽ സി 16, എസി എഎം2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. എം പോക്സുള്ള ആളുമായി സമ്പർക്കം പുലർത്തിയാൽ നാല് ദിവസത്തിനുള്ളിൽ വാക്സിൻ നൽകണം. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും. 2022-ൽ ക്ലേഡ് ടു ബി വൈറസ് വകഭേദമാണ് രോഗ വ്യാപനത്തിന് കാരണമായതെങ്കിൽ ഇപ്പോൾ കൂടുതൽ വ്യാപന ശേഷിയുള്ള ക്ലേഡ് വൺ ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പഴയ വകഭേദത്തിനേക്കാൾ 10 ശതമാനം കൂടുതലാണ്.

പ്രതിരോധ നടപടികൾ
ഐസൊലേഷൻ

ഒരു വ്യക്തിക്ക് എംപോക്സ് വൈറസ് ഉണ്ടെന്ന് സംശയിച്ചാൽ, രോഗം പടരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അവരെ ഉടൻ ഐസൊലേറ്റ് ചെയ്യണം.

ഉടനടി വൈദ്യസഹായം

വ്യക്തിയെ ഉടനടി ഡോക്ടറുടെ അടുത്തെത്തിക്കണം. കൃത്യമായ രോഗനിർണ്ണയത്തിന് ശേഷം സാമ്പിളുകൾ പൂർണ്ണമായ സ്ഥിരീകരണത്തിനായി ലാബ് ടെസ്റ്റുകളിലേക്ക് അയയ്ക്കും.

ശുചിത്വം

പോക്സ് വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ശുചിത്വം. രോഗബാധിതനായ വ്യക്തിയിൽ നിന്നോ വ്യക്തി സ്പർശിക്കുന്ന വസ്തുക്കളിൽ നിന്നോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാൽ, കൈകൾ കഴുകുക, അകലം പാലിക്കുക, ശരിയായ വ്യക്തി ശുചിത്വം പാലിക്കുക എന്നിവ നിർബന്ധമായും പിന്തുടരണം. രോഗിക്കും പരിചരണം നൽകുന്നവർക്കും ഇത് ബാധകമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം

ഏതെങ്കിലും രോഗത്തിൽ നിന്നോ ആരോഗ്യപ്രശ്നങ്ങളിൽ നിന്നോ വീണ്ടെടുക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണക്രമത്തിൽ ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. പ്രോട്ടീൻ, വിറ്റാമിൻ സി, പ്രോബയോട്ടിക്സ്, ഫ്രഷ് ഫ്യൂരിറ്റുകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വിശ്രമവും ജലാംശവും

ക്ഷീണവും മറ്റും രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. കൂടാതെ, ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.

 

Latest News