AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Attack: മുണ്ടുടുത്ത് വന്നത് ഇഷ്ടമായില്ല; വിദ്യാര്‍ത്ഥിയെ ആക്രമിച്ച് സീനിയേഴ്‌സ്

Seniors attack junior student: തര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചോപ്പര്‍ കൊണ്ട് കുത്തുകയായികുന്നു. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഏഴ് സ്റ്റിച്ചുണ്ട്.

Student Attack: മുണ്ടുടുത്ത് വന്നത് ഇഷ്ടമായില്ല; വിദ്യാര്‍ത്ഥിയെ ആക്രമിച്ച് സീനിയേഴ്‌സ്
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 20 Sep 2025 | 07:42 AM

കൊച്ചി: ജൂനിയർ വിദ്യാ‍ർത്ഥികളെ സീനിയേഴ്സ് ചോപ്പര്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. ആക്രമത്തിൽ തൃശ്ശൂര്‍ സ്വദേശി അബിനിജോ ( 19 ) എന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ മുണ്ടുടുത്തത് ചോദ്യം ചെയ്താണ് തര്‍ക്കമുണ്ടായത്. ഇതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അബിനിജോയെ ചോപ്പര്‍ കൊണ്ട് കുത്തുകയായിരുന്നു. ഉടനെ തന്നെ അബിനിജോയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഏഴ് സ്റ്റിച്ചുണ്ട്.

അതേസമയം സംഭവത്തിൽ കോളേജിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും സംഭവം ഒത്തുതീര്‍പ്പാക്കാന്‍ കോളജ് ശ്രമിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത വിദ്യാർത്ഥിയെ കൊണ്ട് പരാതി ഇല്ലെന്ന് എഴുതി വാങ്ങി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം സംഭവം ഒത്തുതീര്‍പ്പാക്കാനാണ് അധ്യാപകര്‍ ശ്രമിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു.

ALSO READ: ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയൊരുങ്ങി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭിക്ഷാടനത്തിലൂടെ വരുമാനം, മൂന്നാം വിവാഹത്തിനൊരുങ്ങിയ അൻപതുകാരനോ ഭാര്യമാരെ തുല്യനീതിയോടെ പോറ്റണമെന്ന് കേരള ഹൈക്കോടതി

മുസ്ലിം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം കഴിക്കണമെങ്കിൽ ഭാര്യമാരെ തുല്യനീതിയോടെ പോറ്റാൻ കഴിയണം എന്ന് കേരള ഹൈക്കോടതി. തുല്യനീതി നൽകാൻ കഴിയുന്നില്ലെങ്കിൽ ഒന്നിലധികം വിവാഹം പാടില്ല എന്ന സന്ദേശമാണ് ഖുറാൻ നൽകുന്നതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.

ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് പാലക്കാട് സ്വദേശിയായ അൻപതുകാരൻ ഭാര്യമാരെ സംരക്ഷിച്ചിരുന്നത്. ആദ്യഭാര്യയുമായിട്ടുള്ള ബന്ധം തുടരുന്നതിനിടെയാണ് ഇയാൾ രണ്ടാമതും വിവാഹം കഴിച്ചത്. തന്നെ തലാഖ് ചൊല്ലി മൂന്നാമതൊരു വിവാഹത്തിന് ഭർത്താവ് ഒരുങ്ങുന്നു എന്ന് കാണിച്ച് രണ്ടാം ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.