Antony Raju: ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ തടയണമെന്ന അപ്പീൽ തള്ളി

Antony Raju Evidence Case:ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിച്ചില്ല. മത്സരിക്കാൻ ഉള്ള വിലക്ക് നിലനിന്നത് കാരണമായിരുന്നു അത്. വിധിയിൽ പ്രകടമായിട്ടുള്ള പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സ്റ്റേ അനുവദിക്കാനുള്ള അസാധാരണ സാഹചര്യങ്ങൾ ഇല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.ലഹരി മരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കുന്നതിനു വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം.........

Antony Raju: ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ തടയണമെന്ന അപ്പീൽ തള്ളി

Antony Raju

Updated On: 

27 Apr 2026 | 12:06 PM

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജു നൽകിയ അപ്പീൽ തള്ളി. കൂടാതെ ഹൈക്കോടതി പരാമർശം നീക്കണമെന്ന ആവശ്യവും തള്ളിയതായാണ് റിപ്പോർട്ട്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി മുൻപേ ഹൈക്കോടതി തള്ളിയതായിരുന്നു. ഇതോടെ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിച്ചില്ല. മത്സരിക്കാൻ ഉള്ള വിലക്ക് നിലനിന്നത് കാരണമായിരുന്നു അത്. വിധിയിൽ പ്രകടമായിട്ടുള്ള പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സ്റ്റേ അനുവദിക്കാനുള്ള അസാധാരണ സാഹചര്യങ്ങൾ ഇല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ലഹരി മരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കുന്നതിനു വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. ഇതിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. മൂന്നുവർഷത്തെ തടവിനായാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ശിക്ഷാവിധി വന്നതിനു പിന്നാലെ ആന്റണി രാജുവിനെ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും ഒഴിയേണ്ടി വന്നു.

കേസിൽ തൊണ്ടിമുതൽ നശിപ്പിക്കൽ കള്ള തെളിവ് നിർമ്മിക്കൽ വ്യാജരേഖ ചമക്കൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ വിശ്വാസവഞ്ചന എന്നീ വകുപ്പുകൾ ആണ് രാജുവിനെതിരെ തെളിഞ്ഞത്. 1990 ഏപ്രിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ആൻ്റണി രാജുവിനെയും കോടതി ക്ലർക്ക് ജോസിനെയും കോടതി ശിക്ഷിച്ചത്.

ALSO READ:തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും

പത്തുവർഷത്തെ ശിക്ഷയാണ് വിദേശ പൗരനും ലഭിച്ചത്.. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു ക്ലാർക്കിന്റെ സഹായത്തോടെ കോളേജിൽ നിന്ന് പുറത്തേക്ക് എടുത്ത് മാറ്റിവെച്ചു എന്നതാണ് കേസ്. ശേഷം തൊണ്ടി വസ്ത്രം പ്രതിയുടേതല്ല എന്ന പ്രതിഭാത്തിന്റെ വാദം അംഗീകരിച്ച് നാലുവർഷത്തിനുശേഷം ഹൈക്കോടതി വിദേശ പൗരനെ വെറുതെ വിട്ടു. എന്നാൽ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്യം നടന്നു എന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കൃത്രിമം നടന്നുവെന്ന വ്യക്തമാക്കുന്ന റിപ്പോർട്ടും വിജിലൻസും നൽകി . ഇതോടെ 2006ൽ ഫെബ്രുവരി 13ന് കേസ് വീണ്ടും പരിഗണിക്കുകയും ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി മാറുകയും ആയിരുന്നു.

Follow Us
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
കള്ളം പറഞ്ഞാൽ ശരീരം ചൂടാകുമോ?
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്